കേരള ബജറ്റ് 2026ൽ വമ്പൻ പ്രഖ്യാപനങ്ങള്‍ ; സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്, റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി
adimage

കേരള ബജറ്റ് 2026ൽ വമ്പൻ പ്രഖ്യാപനങ്ങള്‍ ; സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്, റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി

കേരള ബജറ്റ് 2026ൽ വമ്പൻ പ്രഖ്യാപനങ്ങള്‍ ; സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്, റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി adimage
2026-01-29T12:47:00 | By Rajina Sandeep

(www.panoornews.in)വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ്. റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നൽകുമെന്ന വമ്പൻ പ്രഖ്യാപനവും ധനമന്ത്രി നടത്തി. ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ഉണ്ടാകും. 15 കോടി പദ്ധതിക്കായി വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. ഇതിനായി 50 കോടി വകയിരുത്തി.

ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ ആരംഭിക്കും.

കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും ഇതിൽ ഉണ്ടാകും. വിരമിച്ചവർക്ക് മെഡിക്കൽ മെഡിസെപ് മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടിയും വകയിരുത്തി. കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാതയും ബജറ്റിൽ ഇടം പിടിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തി. എംസി റോഡ് വികസനത്തിനായി 5317 കോടി കിഫ്ബിയിൽ നിന്ന് വകയിരുത്തി.

Content Highlight: Big announcements in Kerala Budget 2026; Accident insurance for school children, 5 days of free treatment for road accident victims, Rs 1000 crore for employment guarantee scheme

adimage adimage

Next TV

adimage
Related Stories
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു

Jul 18, 2026 08:34 AM

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം രണ്ട് കടകളിൽ മോഷണം. ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു. പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരി സംഘടനകളുടെ...

Read More >>
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

Jul 17, 2026 10:12 PM

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഭിനവ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സെൽഫി...

Read More >>
തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ  യുവാവ് പിടിയില്‍

Jul 17, 2026 09:59 PM

തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ യുവാവ് പിടിയില്‍

തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകൾക്ക് നേരെ ലൈംഗികച്ചേഷ്ട കാണിച്ച കാസർകോട് സ്വദേശിയെ പൊലീസ് പിടികൂടി. എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ...

Read More >>
adimage
ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

Jul 17, 2026 07:38 PM

ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

10 വർഷത്തിന് ശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തലശ്ശേരി കെഎസ്ഇബി ഓഫീസിൽ ഡിവൈഎഫ്ഐ മെഴുകുതിരിയും ചൂട്ടും നൽകി...

Read More >>
പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

Jul 17, 2026 07:23 PM

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് ചൊക്ലി പൊലീസ്. ഒരു ഗ്രാമിലധികം എംഡിഎംഎയുമായി 3 യുവാക്കൾ...

Read More >>
പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

Jul 17, 2026 05:42 PM

പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

പാനൂർ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ കവർച്ച. പുതിയ കെട്ടിടത്തിനായി സൂക്ഷിച്ച 1 ലക്ഷം രൂപയുടെ വയറുകളും ചെമ്പുകമ്പികളും മോഷണം പോയി. പോലീസ്...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage