പാനൂർ:(www.panoornews.in) വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപെട്ട് പാനൂരിൽ പ്രകടനം.ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് പ്രകടനം നടത്തിയത്.നേതാക്കളും പ്രവർത്തകരും ഉൾപെടെ അൻപതോളം പേർ പങ്കെടുത്തു
പാനൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി. എൻ. പവിത്രൻ, വി. പി. കുമാരൻ, ബ്ലോക്ക് യൂത്ത് കോൺ. പ്രസിഡൻ്റ് രാഹുൽ ചെറുവാഞ്ചേരി, കർഷക കോൺ. ജില്ല സിക്രട്ടറി പി കൃഷ്ണൻ ,സുനിൽ പാത്തിക്കൽ, സായന്ത് പൊയിലൂർ തുടങ്ങിയവർ നേതൃത്വം നൽകി
Content Highlight: Congress workers and leaders demonstrate in Panur to make VD Satheesan the Chief Minister














































