കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്
adimage

കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക് adimage
2026-07-15T13:17:00 | By Rajina Sandeep
#Kathiroor #Wild Boar #Attack #Thalassery

കതിരൂർ:(www.panoornews.in) കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നതിനിടെ കതിരൂരിൽ വയോധികക്ക് കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്കേറ്റു.കതിരൂർ പുല്യോട് കൂർമ്പക്കാവിന് സമീപത്തെ പറമ്പത്താന്റവിട വീട്ടിലെ ശാന്ത (77) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ മൂർക്കോത്ത് വയലിലേക്ക് പോയതായിരുന്നു ശാന്ത.

വയലിലൂടെ നടന്നുപോകുന്നതിനിടെ പെട്ടെന്ന് കുറ്റിക്കാട്ടിൽ നിന്ന് പുറത്തേക്ക് ചാടിയ കാട്ടുപന്നി ശാന്തയെ ആക്രമിക്കുകയായിരുന്നു. ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. ഉടൻ തന്നെ നാട്ടുകാർ  ശാന്തയെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു.ഇവിടെ കാട്ടുപന്നികളുടെ ശല്യം വർധിച്ചതായി നാട്ടുകാർ പറയുന്നു. കൃഷിയിടങ്ങളിലും വീടുകളുടെ പരിസരത്തും പന്നികൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്.

ഇതുമൂലം കർഷകരും നാട്ടുകാരും ആശങ്കയിലാണ്. വനംവകുപ്പ് ഉടൻ ഇടപെട്ട് കാട്ടുപന്നികളെ പിടികൂടി ശല്യം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രായമായവരും കുട്ടികളും വയലിലേക്കും കൃഷിയിടങ്ങളിലേക്കും പോകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

Content Highlight: Wild Boar Attack in Kathiroor: 77 Year Old Woman Injured in Thalassery

#Kathiroor #Wild Boar #Attack #Thalassery

adimage adimage

Next TV

adimage
Related Stories
കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ  മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:08 PM

കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇക്കഴിഞ്ഞ 10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം പോലീസ് അന്വേഷണം...

Read More >>
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
adimage
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage