പന്ന്യന്നൂർ ചന്ദ്രന്റെ ഓർമ്മകൾക്ക് മൂന്ന് പതിറ്റാണ്ട് ; ബലിദാന വാർഷികം ആചരിച്ചു
adimage

പന്ന്യന്നൂർ ചന്ദ്രന്റെ ഓർമ്മകൾക്ക് മൂന്ന് പതിറ്റാണ്ട് ; ബലിദാന വാർഷികം ആചരിച്ചു

പന്ന്യന്നൂർ ചന്ദ്രന്റെ ഓർമ്മകൾക്ക് മൂന്ന് പതിറ്റാണ്ട് ; ബലിദാന വാർഷികം ആചരിച്ചു adimage
2026-05-26T08:04:00 | By Rajina Sandeep
#Pannyannur #Pannyannur Chandran #Anniversary

പന്ന്യന്നൂർ:  (www.panoornews.in)തൻ്റെ ജീവിതാവസാനത്തിനു ശേഷവും തലമുറകളെ പ്രചോദിപ്പിക്കാൻ കഴിഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയാണ് പന്ന്യന്നൂർ ചന്ദ്രൻ എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ.രാഗേഷ് പറഞ്ഞു. ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ കൊല്ലപ്പെട്ട പന്ന്യന്നൂർ ചന്ദ്രൻ്റെ 30 -ാം ബലിദാന വാർഷിക ആചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സാംഘിക്കിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിൻ്റെ ജീവിതം പ്രേരണാസ്രോതസ്സായി മാറി.തന്മയത്വത്തോടെ നിർഭയചിത്തനായി സഹപ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിക്കൊണ്ട് ഘട്ടം ഘട്ടമായി മുന്നേറാനുള്ള പ്രവർത്തനമാണ് അദ്ദേഹം ചെയ്തത്. സംഘടനാ വികാസത്തോടൊപ്പം ഗുണ വികാസവും ഉൾക്കൊണ്ടുകൊണ്ട് സമാജത്തെ പരിവർത്തനം ചെയ്തു വരികയാണ്.

തുടർച്ചയായി ദീർഘകാലം പ്രവർത്തിക്കാനുള്ള പ്രേരണ ശക്തിയായി അദ്ദേഹം മാറി.പഞ്ചപരിവർത്തനത്തിലൂടെ സമാജത്തെ മാറ്റിയെടുക്കേണ്ടതുണ്ട്.ദേശീയതക്കെതിരെ ഇന്ന് തെറ്റായ ആഖ്യാനങ്ങൾ വരുന്നു.ശരിയായ ആഖ്യാനങ്ങളെ പുനസ്ഥാപിക്കാൻ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.സംഘപരിവാർ പ്രസ്ഥാനങ്ങൾ പഞ്ചമുഖമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.സംഘത്തിൻറെ സവിശേഷമായ കാര്യ പദ്ധതിയെ പരിക്കുകൾ കൂടാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങളാണ് നാം നടത്തിവരുന്നത്. അദ്ദേഹം തുടർന്നു പറഞ്ഞു.

ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം പാനൂർ.ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഖണ്ഡ് കാര്യവാഹ് ജിരൺ പ്രസാദ് സ്വാഗതം പറഞ്ഞു. ഇ.ടി.കെ.രമീഷ് വ്യക്തിഗീതം ചൊല്ലി.ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ,കെ. ശ്രീ ജേഷ്, സി ഗിരീഷ്, സുമേഷ്, എൻ.കെ. നാണു മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

സ്‌മൃതി മണ്ഡപത്തിൽ കാലത്ത് പുഷ്പാർച്ചന നടന്നു.ആർ എസ് എസ് , ബിജെപി നേതാക്കളായ പി. കെ. കൃഷ്ണദാസ് ,കെ പ്രകാശൻ മാസ്റ്റർ, എൻ. കെ. നാണു മാസ്റ്റർ, സി. ഗിരീഷ്, കെ. ശ്രീജേഷ്, സി. സുരേഷ് ബാബു, ജിരൺ പ്രസാദ്, പി. സത്യപ്രകാശ്, അഡ്വ ഷിജിലാൽ, വി.പി. സുരേന്ദൻ ,സി.കെ. കുഞ്ഞികണ്ണൻ, കെ.സി. വിഷ്ണു,വി.പി. ഷാജി, വി.പി. ബാലൻ, പി.പി. രാമചന്ദ്രൻ ,കെ.കെ. ധനഞ്ജയൻ, ഇ.പി. ബിജു, അർജുൻ വാസുദേവ് , പ്രസാദ് വള്ളങ്ങാട്, ഒ. സന്തോഷ്, എ.കെ. ഭാസ്‌കരൻ, രോഹിത്ത് രാം, എ. സജീവൻ, മനോജ് പൊയിലൂർ, പി.ലിജീഷ്, ഓട്ടാണി പത്മനാഭൻ , പി.പി. വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.

1996 മെയ് 25 നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 1996 മെയ് മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിങ്ങളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

Content Highlight: Three decades of Pannyannur Chandran's memory; Sacrifice anniversary observed

#Pannyannur #Pannyannur Chandran #Anniversary

adimage adimage

Next TV

adimage
Related Stories
തലശേരി പൊലീസെന്നാ സുമ്മാവാ..? ; 14 കാരനെ ക്രൂരമായി പീഡിപ്പിച്ച  പോക്‌സോ കേസ് പ്രതിയായ മദ്രസാധ്യാപകൻ ഡൽഹിയിൽ  പിടിയിൽ

Jul 15, 2026 10:21 PM

തലശേരി പൊലീസെന്നാ സുമ്മാവാ..? ; 14 കാരനെ ക്രൂരമായി പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയായ മദ്രസാധ്യാപകൻ ഡൽഹിയിൽ പിടിയിൽ

14 കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസ അധ്യാപകൻ ഡൽഹിയിൽ പിടിയിൽ. മയ്യിൽ സ്വദേശി കുഞ്ഞി അഹമ്മദിനെ തലശ്ശേരി പൊലീസിന്റെ പ്രത്യേക സംഘമാണ്...

Read More >>
ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

Jul 15, 2026 09:49 PM

ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

കണ്ണൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധന. സവോയ് ബിയർ പാർലറിന് സമീപം കഞ്ചാവും ഹെറോയിനുമായി കൊച്ചുണ്ണി സജീർ അറസ്റ്റിൽ. 11000 രൂപയും...

Read More >>
ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ  തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി  പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

Jul 15, 2026 08:03 PM

ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ പാനൂരിൽ. ചമ്പാട്ടുകാരായ യുവാക്കൾ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു. കൈയിൽ 30...

Read More >>
adimage
ജന്മദിനത്തിൽ   രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

Jul 15, 2026 07:25 PM

ജന്മദിനത്തിൽ രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

ജന്മദിനത്തിൽ രക്തദാനം ചെയ്ത് മാതൃകയായി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ. മാഹിയിൽ നടന്ന ക്യാമ്പിൽ 76 യൂണിറ്റ് രക്തം ശേഖരിച്ചു. അങ്കിത് കുമാർ ഐ.എ.എസ്...

Read More >>
കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

Jul 15, 2026 04:54 PM

കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ കുടിയാന്മലയിൽ അസം സ്വദേശിയായ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. സഹോദരി ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന്...

Read More >>
ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും  നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

Jul 15, 2026 04:24 PM

ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

കണ്ണൂർ ജില്ലയിൽ തുടർച്ചയായ രണ്ടാം തവണയും ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടി മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസ്. ജില്ലയിലെ മൂന്നാമത്തെ മികച്ച യൂണിറ്റ്....

Read More >>
adimage
Top Stories










News Roundup






Entertainment News





adimage