പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് വൻ കവർച്ച ; ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ നഷ്ടമായി
adimage

പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് വൻ കവർച്ച ; ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ നഷ്ടമായി

പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് വൻ കവർച്ച ; ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ നഷ്ടമായി adimage
2026-06-05T12:14:00 | By Rajina Sandeep

(www.panoornews.in)പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി.പയ്യന്നൂര്‍ കണ്ടങ്കാളി കുറുങ്കടവ് റോഡില്‍ താമസിക്കുന്ന പള്ളിക്കുളത്ത് വീട്ടില്‍ പി.മധുസൂദനന്റെ(73)വീട്ടിലാണ് കവര്‍ച്ച നടന്നത്.

മുന്‍ വശത്തെവാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തുണിയുടെ കൂടെ സൂക്ഷിച്ച ഒന്നര പവന്റെ അമേരിക്കന്‍ ഡയമണ്ട് പിടിപ്പിച്ച ഒരു നെക്ലൈസ്, ഒന്നരപവന്‍ തൂക്കം വരുന്ന ബ്രേസ് ലെറ്റ്, അരപവന്‍ തൂക്കം വരുന്ന രണ്ട് ഇയര്‍ സ്റ്റഡ്, ഒരു പവന്‍ തൂക്കം വരുന്ന രണ്ട് ജിമിക്കി കമ്മല്‍, ആറ് ഗ്രാം തൂക്കം വരുന്ന വെഡിംഗ് റിങ്ങ്, ഓരോ പവന്‍ വീതം തൂക്കം വരുന്ന മൂന്ന് മോതിരം എന്നിവ ഉള്‍പ്പെടെ എട്ടേകാല്‍ പവനോളം തൂക്കം വരുന്ന ഒമ്പത് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ എന്നിവ കവർന്നു.

ഈക്കഴിഞ്ഞ മാര്‍ച്ച് 13 ന് രാവിലെ ആറുമണിയോടെ വീടുപൂട്ടി വീട്ടുകാര്‍ മംഗ്ളൂരിലെ ആശുപത്രിയില്‍ ചികിത്സാര്‍ത്ഥം പോയതായിരുന്നു, ഇന്ന് വ്യാഴാഴ്ച്ച നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പരാതിയില്‍ കേസെടുത്ത പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തി.

Content Highlight: Massive robbery in Payyannur after breaking open locked house; Gold ornaments worth Rs. 9 lakhs lost

adimage adimage

Next TV

adimage
Related Stories
ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

Jul 15, 2026 09:49 PM

ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

കണ്ണൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധന. സവോയ് ബിയർ പാർലറിന് സമീപം കഞ്ചാവും ഹെറോയിനുമായി കൊച്ചുണ്ണി സജീർ അറസ്റ്റിൽ. 11000 രൂപയും...

Read More >>
ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ  തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി  പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

Jul 15, 2026 08:03 PM

ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ പാനൂരിൽ. ചമ്പാട്ടുകാരായ യുവാക്കൾ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു. കൈയിൽ 30...

Read More >>
ജന്മദിനത്തിൽ   രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

Jul 15, 2026 07:25 PM

ജന്മദിനത്തിൽ രക്തദാനം നടത്തി മാഹി എം എൽ എ അഡ്വ.ടി. അശോക് കുമാറിന്റെ മാതൃക

ജന്മദിനത്തിൽ രക്തദാനം ചെയ്ത് മാതൃകയായി മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ. മാഹിയിൽ നടന്ന ക്യാമ്പിൽ 76 യൂണിറ്റ് രക്തം ശേഖരിച്ചു. അങ്കിത് കുമാർ ഐ.എ.എസ്...

Read More >>
adimage
കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

Jul 15, 2026 04:54 PM

കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ കുടിയാന്മലയിൽ അസം സ്വദേശിയായ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. സഹോദരി ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന്...

Read More >>
ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും  നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

Jul 15, 2026 04:24 PM

ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

കണ്ണൂർ ജില്ലയിൽ തുടർച്ചയായ രണ്ടാം തവണയും ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടി മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസ്. ജില്ലയിലെ മൂന്നാമത്തെ മികച്ച യൂണിറ്റ്....

Read More >>
മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

Jul 15, 2026 02:35 PM

മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

മട്ടന്നൂർ പോളിടെക്നിക് കോളേജിൽ KGCE പരീക്ഷയിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ. വാട്‌സ്ആപ്പ് വഴി ഉത്തരം നൽകിയ...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage