വടകര:(www.panoornews.in)വടകര ആയഞ്ചേരിയിൽ വയോധികനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി പീടിയേക്കൽ വീട്ടിൽ മുഹമ്മദലി പി.കെ (67) ആണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും വൈകുന്നേരം 3 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ സീലിങ്ങിൽ കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടനടി വീട്ടുകാർ കെട്ടഴിച്ച് ആയഞ്ചേരിയിലെ ആസ്പിയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .
ഏതോ മാനസിക വിഷമത്തെ തുടർന്നാണ് മുഹമ്മദലി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മേൽനടപടികൾ സ്വീകരിച്ചു.
Content Highlight: An elderly man was found hanging in his bedroom in Vadakara.














































