#Thalassery Police #Fake Payment App #Online Fraud #UPI Fraud #Surplus Shop
പാനൂർ: വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ് ഉപയോഗിച്ച് വസ്ത്രാലയത്തിൽ നിന്നും പണവും സാധനങ്ങളും തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ ആസൂത്രിത നീക്കങ്ങളിലൂടെ തലശ്ശേരി എസ്.ഐ.കെ. അശ്വതിയും പോലിസ് പാർട്ടിയും പിടികൂടി.
തട്ടിപ്പ് നടത്താൻ ഇവർ ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പത്തായക്കുന്ന് സ്വദേശികളായ ആകാശ്, റഹൽ, അണിയാരത്തെ അക്ഷയ് എന്നിവരാണ് കുറ്റാരോപിതർ
ഇന്നലെ രാത്രി 8 മണിയോടെ സംഗമം ജംഗ്ഷനിലും ഇവിടെയുള്ള സർപ്ലസ് വസ്‌ത്രാലയത്തിലുമായി നടത്തിയ മിന്നൽ നീക്കങ്ങളിലാണ് വ്യാജ ഓൺലൈൻ അപ്പ് ഉപയോഗിച്ച് പണം തട്ടുന്ന യുവാക്കളെ പിടികൂടാനായത്- പത്തായക്കുന്നിലെ കുന്നുമ്മൽ വൈദ്യർ പറമ്പത്ത് ആകാശ് ധ നേഷാണ് (18 ) ആദ്യം പിടിയിലായത്.
ആകാശിന്റെ ഫോണിൽ നിന്നും വ്യാജ ഓൺലൈൻ പേയ്‌ൻ്റ് ആപ്പിലൂടെ സുഹൃത് അക്ഷയയുമായി ചാറ്റ് ചെയ്‌തതായി പോലീസ് കണ്ടെത്തി. സംഗമം ജംഗ്ഷനിലെ സർപ്ലസ് വസ്ത്രാലയത്തിൽ നിന്നും ഇവർ ഇതുപയോഗിച്ച് പാൻ്റ്സും മറ്റും വാങ്ങിയത്രെ.



കസ്റ്റഡിയിലെടുത്ത ഫോൺ വിശദപരിശോധനക്കയച്ചു.തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള അന്വേഷണം പോലീസ് തുടരുകയാണ്.വ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
Content Highlight: Three Arrested in Thalassery for Fake Online Payment App Fraud
#Thalassery Police #Fake Payment App #Online Fraud #UPI Fraud #Surplus Shop















































