ലക്ഷങ്ങളുടെ സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാനില്ല ; അന്വേഷണം തുടങ്ങി പൊലീസ്
adimage

ലക്ഷങ്ങളുടെ സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാനില്ല ; അന്വേഷണം തുടങ്ങി പൊലീസ്

ലക്ഷങ്ങളുടെ സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാനില്ല ; അന്വേഷണം തുടങ്ങി പൊലീസ് adimage
2025-09-19T08:22:00 | By Rajina Sandeep

(www.panoornews.in)കോടികളുടെ സമ്മാനത്തുക വാഗ്‌ദാനംചെയ്ത് സൈബർ തട്ടിപ്പിനിരയാക്കിയ വീട്ടമ്മയെ കാണാതായതായി പരാതി. കടമ്പഴിപ്പുറം ആലങ്ങാട്ട് ചല്ലിയിൽ വീട്ടിൽ ബാലസുബ്രഹ്മണ്യന്റെ ഭാര്യ പ്രേമയെയാണ് (61) സെപ്‌റ്റംബർ 13-ന് അർധരാത്രിമുതൽ കാണാതായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട തട്ടിപ്പുകാരാണ് സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് ഇവരിൽനിന്ന് 11 ലക്ഷം തട്ടിയെടുത്തത്.


ഇതുസംബന്ധിച്ച് ശ്രീകൃഷ്ണപുരം പോലീസും സൈബർ പോലീസും അന്വേഷണമാരംഭിച്ചു. 15 കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വാഗ്‌ദാനം വിശ്വസിച്ച പ്രേമ സ്വർണാഭരണങ്ങൾ പണയംവെച്ച് തട്ടിപ്പുകാർ നൽകിയ മൂന്ന് അക്കൗണ്ടുകളിലേക്ക് അയൽവാസിയുടെ സഹായത്തോടെ പണം നിക്ഷേപിച്ചു.


സെപ്‌റ്റംബർ രണ്ടിനാണ് 11 ലക്ഷം നൽകിയത്. ഇതിനുശേഷം 10-ന് വിളിച്ച് അഞ്ചുലക്ഷം കൂടി നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നറിയിച്ചതോടെ സംശയം തോന്നുകയും തട്ടിപ്പാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കൈവശമുള്ള രേഖകളുടെ പ്രാഥമിക പരിശോധനയിൽ കൊൽക്കത്തയിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നന്പറിലേക്കുൾപ്പെടെയാണ് പണമയച്ചിട്ടുള്ളതെന്ന് വ്യക്തമായി.


13-ന് അർധരാത്രിയോടെ വീടുവിട്ടിറങ്ങിയ പ്രേമ നടന്നുപോകുന്നത് പരിസരത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. 14-ന് പുലർച്ചെ കടമ്പഴിപ്പുറത്തുനിന്ന് ഗുരുവായൂർക്കുള്ള ബസിൽ ഇവർ കയറിയതായി സ്ഥലത്തെ ഓട്ടോറിക്ഷാഡ്രൈവർമാരുൾപ്പെടെ കണ്ടിരുന്നു. ഇളംപച്ചയും വെള്ളയും കലർന്ന നിറത്തിലുള്ള ചുരിദാറാണ് വീടുവിട്ടിറങ്ങുമ്പോൾ ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9048412976 എന്ന നമ്പറിലോ അറിയിക്കണം.

Content Highlight: Housewife who was cyber-scammed worth lakhs goes missing; police begin investigation

adimage adimage

Next TV

adimage
Related Stories
ഫോട്ടോഗ്രാഫിയുടെ വെളിച്ചം പകർത്തിയ കൈകൾ നിശ്ചലമായി; വിപിലേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പന്തക്കൽ

Jul 23, 2026 07:32 PM

ഫോട്ടോഗ്രാഫിയുടെ വെളിച്ചം പകർത്തിയ കൈകൾ നിശ്ചലമായി; വിപിലേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പന്തക്കൽ

പന്തക്കൽ ഇടയിൽ പീടിക സ്വദേശി ഫോട്ടോഗ്രാഫർ വിപിലേഷ്(42) അന്തരിച്ചു. വർഷങ്ങളായി വിവാഹങ്ങളിലും ഉത്സവങ്ങളിലും ക്യാമറയുമായി സജീവമായിരുന്ന...

Read More >>
നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 06:49 PM

നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

നീറ്റ് അട്ടിമറിയിലും പോലീസ് ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തും. കേരളത്തിൽ സ്കൂളുകൾക്ക് അവധി....

Read More >>
കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ  മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, വ്യാപാരികളും

Jul 23, 2026 02:28 PM

കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, വ്യാപാരികളും

പന്തക്കൽ കോപ്പാലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ മദ്യപാനികളുടെ ശല്യം രൂക്ഷം. ബസ് സ്റ്റോപ്പുകളിൽ തമ്പടിക്കൽ, സംഘർഷം, നിരോധിത പുകയില വിൽപ്പന എന്നിവയെ...

Read More >>
adimage
വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 01:40 PM

വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ 6 വയസുകാരി നസ്രിൻ മരിച്ചു. വില്ല്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടു; വനം വകുപ്പ് തിരച്ചിൽ തുടരുന്നു

Jul 23, 2026 01:34 PM

ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടു; വനം വകുപ്പ് തിരച്ചിൽ തുടരുന്നു

ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ. വിവരം ലഭിച്ചതിനെ തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനം...

Read More >>
മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ  യുവാവിനെതിരെ കേസെടുത്തു

Jul 23, 2026 12:35 PM

മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു

മേക്കുന്ന് ബസ് സ്റ്റോപ്പിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം. തലശേരി സ്വദേശി മുഹമ്മദ് ഫവാസിക്കെതിരെ പൊലീസ് കേസെടുത്തു....

Read More >>
adimage
Top Stories










News Roundup






Entertainment News





adimage