കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തെങ്ങിന് മുകളില്‍വരെ മൊബൈല്‍ഫോണ്‍! ഉറവിടം അന്വേഷിക്കാന്‍ പോലീസ്
adimage

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തെങ്ങിന് മുകളില്‍വരെ മൊബൈല്‍ഫോണ്‍! ഉറവിടം അന്വേഷിക്കാന്‍ പോലീസ്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തെങ്ങിന് മുകളില്‍വരെ മൊബൈല്‍ഫോണ്‍! ഉറവിടം അന്വേഷിക്കാന്‍ പോലീസ് adimage
2025-09-24T12:05:00 | By Rajina Sandeep

കണ്ണൂര്‍ :(www.panoornews.in)സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ എത്തുന്ന വഴികള്‍ തേടി പോലീസ്. ഫോണുകളുടെ ഉറവിടം അന്വേഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ എസിപി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.

ഒരുവര്‍ഷത്തിനിടെ സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍നിന്ന്‌ െഎഫോണ്‍ ഉള്‍പ്പെടെ 30 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ 14 കേസുകളും ടൗണ്‍ പോലീസ് രജിസ്റ്റര്‍ചെയ്തു. തടവുകാരുടെ ഇടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്.

മൊബൈല്‍ ഫോണ്‍ മാത്രമല്ല ചാര്‍ജറുകള്‍, ഇയര്‍ ഫോണ്‍, പവര്‍ബാങ്ക് എന്നിവയും കണ്ടെത്തിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിനുശേഷം ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സ്മാര്‍ട്ട് ഫോണുകളാണ് കണ്ടെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയ ഗോവിന്ദച്ചാമി ജയിലില്‍ മൊബൈല്‍ ഫോണുകള്‍ സുലഭമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മൊബൈല്‍ ഫോണുകളെത്തുന്ന വഴിയടക്കാന്‍ പോലീസ് തീരുമാനിച്ചത്.

സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണും ലഹരി ഉത്പന്നങ്ങളും മതില്‍വഴി എറിഞ്ഞുകൊടുക്കുന്ന മൂന്നംഗസംഘത്തെ കഴിഞ്ഞമാസം ടൗണ്‍ പോലീസ് പിടിച്ചിരുന്നു. 'ഒരേറിന് 1000 രൂപ' പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. തടവുകാരുടെ സുഹൃത്തുകള്‍ വഴിയാണ് 'സാധനങ്ങള്‍ ഓര്‍ഡര്‍' ചെയ്യുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലുംപെട്ട തടവുകാര്‍ക്ക് 'സാധനങ്ങള്‍' എത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

Content Highlight: Mobile phones found on top of coconut trees in Kannur Central Jail! Police to investigate source

adimage adimage

Next TV

adimage
Related Stories
കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ  മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, വ്യാപാരികളും

Jul 23, 2026 02:28 PM

കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, വ്യാപാരികളും

പന്തക്കൽ കോപ്പാലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ മദ്യപാനികളുടെ ശല്യം രൂക്ഷം. ബസ് സ്റ്റോപ്പുകളിൽ തമ്പടിക്കൽ, സംഘർഷം, നിരോധിത പുകയില വിൽപ്പന എന്നിവയെ...

Read More >>
വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 01:40 PM

വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ 6 വയസുകാരി നസ്രിൻ മരിച്ചു. വില്ല്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടു; വനം വകുപ്പ് തിരച്ചിൽ തുടരുന്നു

Jul 23, 2026 01:34 PM

ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടു; വനം വകുപ്പ് തിരച്ചിൽ തുടരുന്നു

ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ. വിവരം ലഭിച്ചതിനെ തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനം...

Read More >>
adimage
മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ  യുവാവിനെതിരെ കേസെടുത്തു

Jul 23, 2026 12:35 PM

മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു

മേക്കുന്ന് ബസ് സ്റ്റോപ്പിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം. തലശേരി സ്വദേശി മുഹമ്മദ് ഫവാസിക്കെതിരെ പൊലീസ് കേസെടുത്തു....

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; പരസ്പര കേസ്

Jul 23, 2026 12:00 PM

പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; പരസ്പര കേസ്

പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം. കരിമ്പം സ്വദേശി വിനുവിനെതിരെ കേസ്. പരസ്പരം പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
തൊണ്ടയിൽ മീൻമുള്ള്  തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

Jul 23, 2026 11:25 AM

തൊണ്ടയിൽ മീൻമുള്ള് തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

തൊണ്ടയിൽ മീൻമുള്ള് തറച്ച് ചികിത്സ തേടിയ കാസർകോട് സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി ഡോക്ടർക്കെതിരെ കേസ്. ചികിത്സയിൽ അശ്രദ്ധ...

Read More >>
adimage
Top Stories

adimage