പരസ്പരം വിജയാശംസകൾ നേർന്ന് പന്ന്യന്നൂർ പഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് - എൻഡിഎ സ്ഥാനാർത്ഥികൾ ; വാർഡിൽ റോഡ് തകർച്ച മുഖ്യ  വിഷയം
adimage

പരസ്പരം വിജയാശംസകൾ നേർന്ന് പന്ന്യന്നൂർ പഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് - എൻഡിഎ സ്ഥാനാർത്ഥികൾ ; വാർഡിൽ റോഡ് തകർച്ച മുഖ്യ വിഷയം

പരസ്പരം വിജയാശംസകൾ നേർന്ന് പന്ന്യന്നൂർ പഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് - എൻഡിഎ സ്ഥാനാർത്ഥികൾ ; വാർഡിൽ റോഡ് തകർച്ച മുഖ്യ  വിഷയം adimage
2025-11-26T12:33:00 | By Rajina Sandeep

(www.panoornews.in)പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്ന് പ്രദേശം ഉൾപ്പെടുന്ന പ്രദേശമാണ് ആറാം വാർഡ്. എൽഡിഎഫിന് വേണ്ടി സി.എച്ച് ഖാദറും, എൻ ഡി എക്ക് വേണ്ടി ജിജേഷ് മേനാറത്തും, യുഡിഎഫിന് വേണ്ടി വലിയപറമ്പത്ത് മോഹനൻ മാസ്റ്ററുമാണ് ജനവിധി തേടുന്നത്.

കഴിഞ്ഞ ദിവസമാണ് യുവദീപ്തി കോർണറിന് സമീപത്തുവച്ച് എൽഡിഎഫ് സ്ഥാനാർത്ഥി സി.എച്ച് ഖാദറും, എൻഡിഎ സ്ഥാനാർത്ഥി ജിജേഷ് മേനാറത്തും വോ ട്ടഭ്യർത്ഥനക്കിടെ തമ്മിൽ കണ്ടത്. പരസ്പരം വിജയാശംസകൾ നേർന്ന സ്ഥാനാർത്ഥികൾ കുശലാന്വേഷണവും നടത്തി.

ജില്ലാ പഞ്ചായത്ത് എൻഡിഎ സ്ഥാനാർത്ഥി ശ്രുതി പൊയിലൂരും വോട്ടഭ്യർത്ഥിക്കാനായി ഒപ്പമുണ്ടായിരുന്നു. ആറാം വാർഡിൽ റോഡ് തകർച്ചയാണ് പ്രധാന ചർച്ചാ വിഷയം. യുവദീപ്തി - ലക്ഷം വീട് റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്ക്കരമായിട്ട് മാസങ്ങളായി. റോഡ് തകർച്ച കാരണം വോട്ട് ബഹിഷ്ക്കരണത്തിന് പോലും ആലോചനയുണ്ടെന്ന് പ്രദേശത്തുകാർ പറയുന്നു.

ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായെടുത്ത കുഴി പോലും റോഡിൽ യഥാവിധി മൂടിയിട്ടില്ല. ഇതും വാഹനയാത്രികർക്ക് സൃഷ്ടിക്കുന്ന ദുരിതം ചെറുതല്ല. പൂക്കോം ഭാഗത്തേക്കുള്ള എളുപ്പവഴി കൂടിയായതിനാൽ ഒട്ടേറെ യാത്രക്കാർ ഉപയോഗിക്കുന്ന റോഡാണിത്. വർഷങ്ങളായി ഇടതുപക്ഷ ആധിപത്യമുള്ള പഞ്ചായത്താണ് പന്ന്യന്നൂർ.

Content Highlight: LDF and NDA candidates for the sixth ward of Pannyannur Panchayat congratulate each other; Road collapse is the main issue in the ward

adimage adimage

Next TV

adimage
Related Stories
വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

Jul 21, 2026 07:42 PM

വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

വടകരയിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിക്ക് നേരെ ബസിൽ ലൈംഗിക അതിക്രമം നടത്തിയ POCSO കേസ് പ്രതി ചന്ദ്രൻ എൻ.എമ്മിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. CCTV...

Read More >>
തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു  കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 03:22 PM

തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

തളിപ്പറമ്പ് ചുഴലിയിൽ അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നു. പുലിയുടെ ആക്രമണമെന്ന് സംശയം. വനം വകുപ്പ് സ്ഥലം സന്ദർശിച്ചു, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു....

Read More >>
കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചു

Jul 21, 2026 03:16 PM

കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കടവത്തൂരിൽ എം.ജി.എം. ഏരിയ കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'ആദരം 26' ചടങ്ങിൽ നീറ്റ്, ഐ.ഐ.ടി വിജയികളെയും മറ്റ് മിടുക്കരായ...

Read More >>
adimage
പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

Jul 21, 2026 03:05 PM

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളിലായി പുണ്യാഹം, ശുദ്ധി ക്രിയകൾ, കലശപൂജകൾ എന്നിവ വിപുലമായി നടന്നു. തന്ത്രിയുടെ...

Read More >>
കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

Jul 21, 2026 02:54 PM

കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

കണ്ണൂർ താണ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം. ഇടുക്കി കട്ടപ്പന സ്വദേശിയെന്ന സംശയം. പോസ്റ്റ്മോർട്ടം...

Read More >>
വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച  പത്തായക്കുന്ന്, അണിയാരം സ്വദേശികൾ  പിടിയിൽ

Jul 21, 2026 01:55 PM

വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികൾ പിടിയിൽ

വ്യാജ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് വസ്ത്രാലയത്തിൽ തട്ടിപ്പ് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികളായ 3 പേരെ തലശ്ശേരി പോലീസ്...

Read More >>
adimage
Top Stories

News Roundup

GCC News

adimage