#Pookom #Chokkilot Moilom Siva Temple #Punyaham #Shuddhi Kriya #Kalasam #Vastu Homam
പൂക്കോം: പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതിവിപുലമായ രീതിയിൽ രണ്ട് ദിവസങ്ങളിലായി പുണ്യാഹവും ശുദ്ധി ക്രിയകളും കലശ ചടങ്ങുകളും നടന്നു.ഒന്നാം ദിവസം രാവിലെ ക്ഷേത്രക്കുളത്തിൽ പുണ്യാഹത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
തുടർന്ന് ഖനനാദി ക്രിയകൾ, കാൽ കഴുകിച്ചൂട്ട്, അത്ഭുത ശാന്തി ഹോമം എന്നിവ നടന്നു. പുണ്യാഹത്തിന് ശേഷം ഒരു ദിവസത്തെ പൂജകളുടെ ആവർത്തനവും ഉണ്ടായി.പിന്നീട് പ്രാസാദശുദ്ധി ക്രിയകൾക്ക് ശേഷം രാക്ഷോഘ്ന ഹോമം, അസ്ത്ര കലശ പൂജ, വാസ്തു കലശ പൂജ,
വാസ്തു ഹോമം, വാസ്തുബലി, വാസ്തു കലശാഭിഷേകം, വാസ്തുപുണ്യാഹം എന്നീ ചടങ്ങുകൾ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.രണ്ടാം ദിവസം രാവിലെ ഗണപതി ഹോമം, ഉഷ പൂജ, ശ്രീഭൂതബലി, ബിംബശുദ്ധി കലശ പൂജ, ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകലശ പൂജ, 25 കലശ പൂജകൾ എന്നിവ നടന്നു.
തുടർന്ന് ബിംബശുദ്ധി കലശാഭിഷേകവും 25 കലശാഭിഷേകവും വിശേഷാൽ പൂജകളോടെ നടത്തി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം നടന്ന ചടങ്ങുകൾക്ക് കരിമ്പന മധുസൂദനൻ നമ്പൂതിരി



രാമല ബാബു നമ്പൂതിരി, തിനൂർ രാഗേഷ് നമ്പൂതിരി, വരക്കൽ കൃഷ്ണകുമാർ, പോനേരി ശ്രീജിത്ത് നമ്പൂതിരി തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു
Content Highlight: Pookom Chokkilot Moilom Siva Temple Punyaham Shuddhi Kalasam Ceremony
#Pookom #Chokkilot Moilom Siva Temple #Punyaham #Shuddhi Kriya #Kalasam #Vastu Homam















































