പേരാമ്പ്രയിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ മർദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്
adimage

പേരാമ്പ്രയിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ മർദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്

പേരാമ്പ്രയിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ മർദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ് adimage
2025-12-05T14:02:00 | By Rajina Sandeep

(www.panoornews.in)പേരാമ്പ്ര ഡിഗിനിറ്റി കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. സംഭവത്തിന് റാഗിംഗ് സ്വഭാവം ഉണ്ടായിട്ടും ഈ രീതിയില്‍ പൊലീസിനെ അറിയിക്കുന്നതില്‍ കോളേജിന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചു.

ബി.കോം അവസാന വര്‍ഷത്തിന് പഠിക്കുന്ന അബ്ദുള്‍ റഹിമാന്‍ എന്ന വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചതിനും മര്‍ദ്ദനത്തെ തുടര്‍ന്ന് എല്ലിന് ക്ഷതം സംഭവിച്ചതിനുമാണ് കേസ്.അബ്ദുള്‍ റഹ്മാനെ ഇന്നലെ കോളേജ് അധികൃതര്‍ സസ്പെന്‍റ് ചെയ്തിരുന്നു. മുഹമ്മദ് ഷാക്കിര്‍ എന്ന രണ്ടാം വര്‍ഷ ബി. കോം. ഫിനാന്‍സ് വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ റഹ്മാന്‍ ക്രൂരമായി ആക്രമിച്ചത്.

ആക്രമണത്തില്‍ വലത് കണ്ണിന് താഴെ എല്ലുകള്‍ പൊട്ടിയ മുഹമ്മദ് ഷാക്കിര്‍ ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോളേജ് അധികൃതര്‍ സംഭവം റാഗിംഗ് പരാതിയായി പരിഗണിച്ചില്ലെന്നും സിസിടിവി നല്‍കാന്‍ വിസമ്മതിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

മുഹമ്മദ് ഷാക്കിറിനെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രതിഷേധിച്ചു. ബുധാഴ്ച വൈകിട്ട് കോളേജ് വിട്ട നേരം സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് എത്തിയപ്പോള്‍ അബ്ദുള്‍ റഹ്മാര്‍ ചീത്തവിളിച്ചെന്നാണ് മുഹമ്മദ് ഷാക്കിര്‍ പറയുന്നത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് മുഖത്ത് ഇടിച്ചത്. ഇത് മുഖത്ത് ഗുരുതര പരിക്കിന് വഴിവെക്കുകയും ചെയ്തു.

Content Highlight: Police register case against senior student for assault on junior student in Perambra

adimage adimage

Next TV

adimage
Related Stories
വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

Jul 21, 2026 07:42 PM

വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

വടകരയിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിക്ക് നേരെ ബസിൽ ലൈംഗിക അതിക്രമം നടത്തിയ POCSO കേസ് പ്രതി ചന്ദ്രൻ എൻ.എമ്മിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. CCTV...

Read More >>
തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു  കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 03:22 PM

തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

തളിപ്പറമ്പ് ചുഴലിയിൽ അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നു. പുലിയുടെ ആക്രമണമെന്ന് സംശയം. വനം വകുപ്പ് സ്ഥലം സന്ദർശിച്ചു, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു....

Read More >>
കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചു

Jul 21, 2026 03:16 PM

കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കടവത്തൂരിൽ എം.ജി.എം. ഏരിയ കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'ആദരം 26' ചടങ്ങിൽ നീറ്റ്, ഐ.ഐ.ടി വിജയികളെയും മറ്റ് മിടുക്കരായ...

Read More >>
adimage
പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

Jul 21, 2026 03:05 PM

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളിലായി പുണ്യാഹം, ശുദ്ധി ക്രിയകൾ, കലശപൂജകൾ എന്നിവ വിപുലമായി നടന്നു. തന്ത്രിയുടെ...

Read More >>
കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

Jul 21, 2026 02:54 PM

കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

കണ്ണൂർ താണ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം. ഇടുക്കി കട്ടപ്പന സ്വദേശിയെന്ന സംശയം. പോസ്റ്റ്മോർട്ടം...

Read More >>
വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച  പത്തായക്കുന്ന്, അണിയാരം സ്വദേശികൾ  പിടിയിൽ

Jul 21, 2026 01:55 PM

വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികൾ പിടിയിൽ

വ്യാജ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് വസ്ത്രാലയത്തിൽ തട്ടിപ്പ് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികളായ 3 പേരെ തലശ്ശേരി പോലീസ്...

Read More >>
adimage
Top Stories

GCC News

adimage