പയ്യന്നൂരിലെ ഫണ്ട് വിവാദം ; അണികളിലെ  ആശയക്കുഴപ്പം നീക്കാൻ സിപിഎം ഇന്ന് കണക്ക് പുറത്തുവിട്ടേക്കും
adimage

പയ്യന്നൂരിലെ ഫണ്ട് വിവാദം ; അണികളിലെ ആശയക്കുഴപ്പം നീക്കാൻ സിപിഎം ഇന്ന് കണക്ക് പുറത്തുവിട്ടേക്കും

പയ്യന്നൂരിലെ ഫണ്ട് വിവാദം ; അണികളിലെ  ആശയക്കുഴപ്പം നീക്കാൻ സിപിഎം ഇന്ന് കണക്ക് പുറത്തുവിട്ടേക്കും adimage
2026-02-06T11:45:00 | By Rajina Sandeep

(www.panoornews.in)പയ്യന്നൂരിൽ പാർട്ടിയെ പിടിച്ചുകുലുക്കിയ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ സി.പി.എമ്മിന്റെ കണക്ക് ഇന്നറിയാം. ധൻരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവ്-ചെലവ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന മുൻ നിലപാടിൽനിന്ന് മലക്കംമറിഞ്ഞാണ് കണക്കുപറയാൻ പാർട്ടിയെത്തുന്നത്.

സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിൽ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കണക്ക് അവതരിപ്പിക്കും.


ധൻരാജ് ഫണ്ടിൽ വൻ വെട്ടിപ്പ് നടന്നുവെന്നാരോപിച്ച് മുൻ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട വിവരങ്ങളാണ് കണക്ക് പുറത്തുവിടാൻ പാർട്ടിയെ നിർബന്ധിതമാക്കിയത്. പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നടത്തിയ വിവിധ ഫണ്ട് വെട്ടിപ്പ് വ്യക്തമാക്കുന്ന പുസ്തകവും കുഞ്ഞികൃഷ്ണൻ പുറത്തിറക്കി.


ധൻരാജ് രക്തസാക്ഷി ഫണ്ടിനു പുറമെ പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിലും വൻ തിരിമറി നടന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 2017ലെ ഏരിയ സമ്മേളനത്തിൽ അവതരിപ്പിച്ച ധൻരാജ് ഫണ്ടിൽ 10.53 ലക്ഷത്തിന്റെ വരവ് കാണിച്ചില്ലെന്നാണ് പ്രധാന ആരോപണം.


അന്നത്തെ ഏരിയ സെക്രട്ടറി 3.84 സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി. ഇങ്ങനെ ധൻരാജ് ഫണ്ടിലും ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിലുമായി 91.22 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടമുണ്ടായെന്നാണ് അദ്ദേഹം അക്കമിട്ട് വിശദീകരിക്കുന്നത്. എന്നാൽ, പാർട്ടിക്ക് നയാപൈസയും നഷ്ടപ്പെട്ടില്ലെന്നാണ് ജില്ല കമ്മിറ്റി നേരത്തേ നടത്തിയ അന്വേഷണ റിപ്പോർട്ട്.


മുൻ ഏരിയ സെക്രട്ടറി കൈക്കലാക്കിയത്, കണക്കിൽ ചേർക്കാത്ത വരവുകൾ, ഇല്ലാത്ത വക്കീൽ ഫീസ് തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ ഉയർന്നതോടെ പാർട്ടി പുറത്തുവിടുന്ന കണക്ക് നിർണായകമാണ്. ഇടത് കോട്ടയിൽ ചരിത്രത്തിലാദ്യമായി സി.പി.എം വിമതൻ മത്സരിച്ച് ജയിച്ച പയ്യന്നൂരിലാണ് മുൻ ജില്ല കമ്മിറ്റിയംഗം പാർട്ടിയെ വെല്ലുവിളിച്ച് കളത്തിലിറങ്ങിയത്. കണക്കുകൾ പരസ്യമാക്കുന്നതിലൂടെ അണികളിലുണ്ടായ ആശയക്കുഴപ്പം നീക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

Content Highlight: Fund controversy in Payyannur; CPM may release figures today to clear up confusion among its ranks

adimage adimage

Next TV

adimage
Related Stories
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

Jul 17, 2026 10:12 PM

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഭിനവ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സെൽഫി...

Read More >>
തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ  യുവാവ് പിടിയില്‍

Jul 17, 2026 09:59 PM

തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ യുവാവ് പിടിയില്‍

തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകൾക്ക് നേരെ ലൈംഗികച്ചേഷ്ട കാണിച്ച കാസർകോട് സ്വദേശിയെ പൊലീസ് പിടികൂടി. എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ...

Read More >>
ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

Jul 17, 2026 07:38 PM

ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

10 വർഷത്തിന് ശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തലശ്ശേരി കെഎസ്ഇബി ഓഫീസിൽ ഡിവൈഎഫ്ഐ മെഴുകുതിരിയും ചൂട്ടും നൽകി...

Read More >>
adimage
പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

Jul 17, 2026 07:23 PM

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് ചൊക്ലി പൊലീസ്. ഒരു ഗ്രാമിലധികം എംഡിഎംഎയുമായി 3 യുവാക്കൾ...

Read More >>
പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

Jul 17, 2026 05:42 PM

പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

പാനൂർ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ കവർച്ച. പുതിയ കെട്ടിടത്തിനായി സൂക്ഷിച്ച 1 ലക്ഷം രൂപയുടെ വയറുകളും ചെമ്പുകമ്പികളും മോഷണം പോയി. പോലീസ്...

Read More >>
കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

Jul 17, 2026 04:34 PM

കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. പൂച്ചയെ വിഴുങ്ങിയതിനാൽ പുറത്തുപോകാൻ...

Read More >>
adimage
Top Stories










News Roundup






GCC News






Entertainment News





adimage