(www.panoornews.in)കടവത്തൂർ ശ്രീ കൂറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ മുൻവശം സ്ഥാപിച്ച മിനി ഹൈമാസ്സ് ലൈറ്റിൻ്റെ ഉദ്ഘാടനം നടന്നു.തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി: ഗഫൂർ മൂലശേരി സ്വിച്ച് ഓൺകർമ്മം നിർവഹിച്ചു.
വാർഡ് മെമ്പർ സമദ് അറക്കലിൻ്റെ നേതൃത്വത്തിൽ യുവ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അൻസാർ കീഴക്കണ്ടിയുടെ സഹകരണത്തോടെയാണ് കൂറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിന് പ്രവേശന കവാടത്തിന് മുൻവശം മിനി ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്.
തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി:ഗഫൂർ മൂലശേരി സ്വിച്ച് ഓൺകർമ്മം നിർവഹിച്ചു.ക്ഷേത്ര വികസന സമിതി ജനറൽ കൺവീനർ വിനയൻ ,വാർഡ് മെമ്പർ സമദ് അറക്കൽ ,ക്ഷേത്ര വികസന സമിതി ചെയർമാൻ ശങ്കരൻകുട്ടി,മുൻ ഗ്രാമപഞ്ചായത്ത് പ്രസി:സക്കീന തെക്കയിൽ,വി.കെ.ബാബു,മഠത്തിൽ ചന്ദ്രൻ,വി.കെ.ബാബു,നാസർ പുത്തലത്ത്,മുബീൻ,അനന്തൻ മാസ്റ്റർ,ബവിൻ,മജീഷ് എന്നിവർ സംസാരിച്ചു
Content Highlight: With the collaboration of ward member Samad Arakkal and young businessman Ansar Kizhakkandi, 'light' has come to Sree Kurulikavu in Kadavathur











































