സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും നിർദ്ദേശം
adimage

സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും നിർദ്ദേശം

സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും നിർദ്ദേശം adimage
2026-04-22T09:28:00 | By Rajina Sandeep

കടവത്തൂർ:  (www.panoornews.in)തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പരിധിയിൽ തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കടവത്തൂർ വെസ്റ്റ് യു. പി സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം കണ്ടെത്തി. സ്കൂളിന്പിറകുവശത്തെ കളിസ്ഥലത്തിൻ്റെ മതിലിന് സമീപത്തായി ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെയാണ് നിക്ഷേപിച്ചത്.

പുസ്തകങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, പേപ്പർ കപ്പുകൾ,കുടിവെള്ള കുപ്പികൾ,ശീതള പാനീയ കുപ്പികൾ, കടലാസുകൾ തുടങ്ങിയവ വ്യാപകമായി മതിലിന് സമീപം കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. ഹരിത കർമസേന സ്കൂളിൽ നിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കി ലും അവ പൂർണമായി സ്കൂൾ അധികൃതർ കൈമാറിയിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

കേരള പഞ്ചായത്ത് രാജ് ആക്ട് 219 എ.സി., 219 എൻ, 219 വി എന്നീ വകുപ്പുകൾ പ്രകാരം25,000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാനും സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യുവാനും തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന് ജില്ല എൻഫോസ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. നിക്ഷേപിച്ച മാലിന്യം സ്വന്തം

ചെലവിൽ വീണ്ടെടുത്ത് ശാസ്ത്രീ യമായി സംസ്കരിക്കാനും നിർദ്ദേശം നൽകി.

എൻഫോഴ്സ്മെന്റ് ഓഫിസർ കെ. ആർ. അജയകുമാർ, പി.എസ്. പ്രവീൺ, ഹെൽത്ത് ഇൻസ്പെ ക്ടർ എൻ. രാഖി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Content Highlight: Deposit of inorganic waste in school; Kadavathur West UP school fined Rs. 25000, and the school's cleanliness status was also revoked.

adimage adimage

Next TV

adimage
Related Stories
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
adimage
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage