കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ
adimage

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ adimage
2026-07-14T18:25:00 | By Rajina Sandeep
#Kannur #Fire #Crime #Drug #Family

കണ്ണൂർ:കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

ആവശ്യപ്പെട്ട പണം കൊടുക്കാത്തതിന്റെ വിരോധത്തിൽ മകൻ വീടിന് തീവെച്ചു നശിപ്പിച്ചു. സംഭവത്തിൽ കണ്ണൂർ ആയിക്കരയിലെ അഭിഷേകി(25)നെ കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജുവും സംഘവും അറസ്റ്റ് ചെയ്‌തു. കണ്ണൂർ കോവിലകം ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിന് സമീപത്തെ രാജേഷിൻ്റെ വീടിന്റെ കിടപ്പുമുറിയാണ് തീ പിടുത്തത്തിൽ പൂർണമായും കത്തിനശിച്ചത്.

ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മകനെ പേടിച്ചാണ് വീട്ടിൽ താമസിക്കാത്തതെന്ന് പിതാവ് രാജേഷ് പറഞ്ഞു. വീട്ടിലെ കിടപ്പുമുറിയിലുണ്ടാ യിരുന്ന കിടക്ക, ഫർണിച്ചർ,

ഫാൻ, വസ്ത്രങ്ങളും, വയറിംഗ് ഉൾപ്പെടെ കത്തി നശിച്ചവയിൽ പെടുന്നു. പണവും നഷ്ടമായതായി വീട്ടുടമ പറഞ്ഞു. സ്ഥലത്തെത്തിയ കണ്ണൂർ അഗ്‌നിശമന സേനാംഗങ്ങൾ തീയണച്ചു.

മകൻ ദിവസവും പണം ആവശ്യപ്പെടാറുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. ആവശ്യപ്പെട്ട പണം കൊടുത്തില്ലെങ്കിൽ

പ്രകോപനമുണ്ടാക്കാറുണ്ടെന്നും ഇവർ പറഞ്ഞു. പണം തന്നില്ലെങ്കിൽ രാജേഷിനെയും ഭാര്യയെയും തീവെക്കുമെന്ന് പറഞ്ഞതായി പിതാവ് രാജേഷ് നൽകിയ പരാതിയിൽ പറയുന്നു. വീടിന് തീവെച്ച വിവരം രാജേഷിനെ അയൽവീട്ടുകാരാണ് അറിയിച്ചത്.


അഗ്ന‌ിശമന സേന നടത്തിയ രക്ഷാപ്രവർത്തനത്തിന് എഎസ്ടിഒ ജിബി ഫിലിപ്പ്, എസ് എഫ് ആർ ഒ ശ്രീകാ ന്ത് പവിത്രൻ, ഫയർമാന്മാരായ ശ്രീകേഷ് ടികെ, ശിവപ്രസാദ്, വൈശാഖ് പി എം, അ ശ്വിൻ,ഫയർമാൻ ഡൈവർ ന സീർ, ഹോംഗാർഡുമാരായ പ്രമോഷ്, നിജിൽ എന്നിവർ നേ തൃത്വം നൽകി.ഏതാണ്ട് മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.

Content Highlight: Kannur Ayikkara House Fire: Man Sets Home Ablaze Over Money Dispute

#Kannur #Fire #Crime #Drug #Family

adimage adimage

Next TV

adimage
Related Stories
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
adimage
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

Jul 14, 2026 11:49 AM

സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസ്; കണ്ണൂരിൽ 2 യുവാക്കൾ റിമാൻഡിൽ, നിരവധി കേസുകൾ

യുവതിയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് നിരവധി...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage