#Panoor #Traders and Industrialists Coordination #K.K. Purushothaman #Re-elected #President
പാനൂർ:(www.panoornews.in) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽബോഡി യോഗം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.രാജൻ, സി.സി.വർഗീസ്, ബാഷിത് പുനത്തിൽ, എൻ.വത്സലൻ, നാസർ പുത്തലത്ത്, കെ.സന്തോഷ്, കെ.അബ്ദുൽ ലത്തീഫ്, കെ.എം.മുഹമ്മദലി, ഒ.ടി.അബ്ദുല്ല എന്നിവർ സംസാരിച്ചു.
കെ.കെ.പുരുഷോത്തമനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കെ.എം .മുഹമ്മദലി (ജന.സെക്ര), ഒ.ടി. അബ്ദുല്ല (ട്രഷ).
Content Highlight: Panoor Traders and Industrialists Coordination Committee; K.K. Purushothaman re-elected as President
#Panoor #Traders and Industrialists Coordination #K.K. Purushothaman #Re-elected #President





































