'ഭാവിയും വർത്തമാനവും' ഇനി പയ്യന്നൂർ പൊലീസ് പറയും ; കണ്ണൂരിൽ  ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി ജ്യോത്സ്യനും
adimage

'ഭാവിയും വർത്തമാനവും' ഇനി പയ്യന്നൂർ പൊലീസ് പറയും ; കണ്ണൂരിൽ ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി ജ്യോത്സ്യനും

'ഭാവിയും വർത്തമാനവും' ഇനി പയ്യന്നൂർ പൊലീസ് പറയും ; കണ്ണൂരിൽ  ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി ജ്യോത്സ്യനും adimage
2026-06-04T16:03:00 | By Rajina Sandeep
#Operation Toofan #Kannur #Astrologer #Payyannur #Police

(www.panoornews.in)കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരേ ശക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി പയ്യന്നൂരിൽ നടത്തിയ പരിശോധനയിൽ ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിന്റെ നടത്തിപ്പുകാരനും കാങ്കോൽ വടശ്ശേരി സ്വദേശിയുമായ പെരികമന ഇല്ലത്തെ പി. ശ്രീനാഥ് (40) നെതിരെ പയ്യന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബുധനാഴ്ച വൈകുന്നേരമാണ് പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂർ ഡാൻസാഫ് ടീമും ചേർന്ന് ജ്യോതിഷാലയത്തിൽ പരിശോധന നടത്തിയത്. സ്ഥാപനത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ റെയ്ഡ്.

പരിശോധനയ്ക്കിടെ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറിയിൽ സ്ഥാപിച്ചിരുന്ന ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ 5.77 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഇത് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് മയക്കുമരുന്ന് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തുടർനടപടികൾ ആരംഭിച്ചു. ജില്ലയിൽ മയക്കുമരുന്ന് വിതരണവും ഉപയോഗവും തടയുന്നതിനായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വ്യാപക പരിശോധനകളാണ് പൊലീസ് നടത്തിവരുന്നത്.

റെയ്ഡ് സംഘത്തിൽ എസ്.സി.പി.ഒ അബ്ദുൾ ജബ്ബാർ, കണ്ണൂർ ഡാൻസാഫ് ടീം അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും പങ്കെടുത്തു.

Content Highlight: Payyannur police will now tell 'future and present'; astrologer also caught in Operation Toofan in Kannur

#Operation Toofan #Kannur #Astrologer #Payyannur #Police

adimage adimage

Next TV

adimage
Related Stories
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
adimage
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage