പ്രഥമ പരിഗണന പാനൂർ താലൂക്കാശുപത്രിക്ക് ; വികസന സ്വപ്നങ്ങൾ പങ്കുവച്ച് പി.കെ. പ്രവീൺ എംഎൽഎയും, പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിലും
adimage

പ്രഥമ പരിഗണന പാനൂർ താലൂക്കാശുപത്രിക്ക് ; വികസന സ്വപ്നങ്ങൾ പങ്കുവച്ച് പി.കെ. പ്രവീൺ എംഎൽഎയും, പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിലും

പ്രഥമ പരിഗണന പാനൂർ താലൂക്കാശുപത്രിക്ക് ; വികസന സ്വപ്നങ്ങൾ പങ്കുവച്ച് പി.കെ. പ്രവീൺ എംഎൽഎയും, പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിലും adimage
2026-06-13T15:07:00 | By Rajina Sandeep
#Panoor Taluk Hospital #MLA P.K. Praveen #Panoor Municipality #Chairperson Naushat Koodath

കുത്തുപറമ്പ്:  (www.panoornews.in)കുത്തുപറമ്പ് മണ്ഡല ത്തിലെയും പാനൂർ നഗരസഭയുടെയും വികസന സ്വപ്നങ്ങൾ പങ്കുവച്ച് പി.കെ.പ്രവീൺ എംഎൽഎയും, പാനൂർ നഗരസഭാധ്യക്ഷ നൗഷത്ത് കൂടത്തിലും. പാനൂർ താലൂക്ക് ആശുപത്രി നിലവിലെ സ്ഥലത്തു നിന്ന് മാറ്റി ടൗണിൽ തന്നെ കണ്ടെത്തിയ സ്‌ഥലത്ത് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം പണിയാനുള്ള നടപടി അവസാനഘട്ടത്തി ലാണെന്ന് പി.കെ.പ്രവീൺ പറഞ്ഞു.

സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈമാറിയാൽ ഉടൻ ശിലാസ്ഥാപനം നടത്തും. എല്ലാ തടസ്സങ്ങളും നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ആശുപ്രതിക്ക് പ്രഥമ പരിഗണന നൽകും. പാനൂരിലെ മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടം ഉടൻ ഉദ്ഘാടനം ചെയ്യും. റജിസ്ട്രാർ ഓഫിസ് തുടക്കത്തിൽ അവിടെ ആരംഭിക്കും. ട്രഷറി ഉൾപ്പെടെ മറ്റു ഓഫിസുകളും അതേ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

ശിലാസ്ഥാപനം കഴിഞ്ഞ പാനൂർ നഗരസഭാ ആസ്ഥാന മന്ദിരം വൈകാതെ യാഥാർഥ്യമാക്കുമെന്ന് നഗരസഭാധ്യക്ഷ നൗഷത്ത് കൂടത്തിൽ പറഞ്ഞു. ഇതിനുള്ള ശ്രമത്തിലാണ്. നഗരസഭയിൽ സ്റ്റേഡിയം പണിയും. ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ റിങ് റോഡുകൾ വികസിപ്പിക്കും. ജംക്ഷനിലെത്തുന്ന വാഹനത്തിരക്ക് കുറയ്ക്കാൻ റിങ് റോഡ് ഉപകരിക്കും. പാനൂർ താലൂക്ക് ആശുപ്രതി ഉടൻ യാഥാർഥ്യമാക്കുകയാണു ലക്ഷ്യം. എംഎൽഎയുമായി സഹകരിച്ച് വേഗത കൂട്ടാനുള്ള ശ്രമം നട ത്തും. ആരോഗ്യമന്ത്രിയുമായി സംസാരിച്ചു കഴിഞ്ഞതായി നഗര സഭാധ്യക്ഷ പറഞ്ഞു.

രണ്ടു പേർക്കും പാനൂർ പ്രസ്ഫോറം നൽകിയ സ്വീകരണത്തിലാണു വികസനകാര്യം പങ്കുവച്ചത്. പ്രസിഡന്റ് കെ.കെ. സജീവ്കുമാർ അധ്യക്ഷത വഹി ച്ചു. സെക്രട്ടറി കെ.സന്തോഷ്, വി.പി.ചാത്തു, ടി.രവീന്ദ്രൻ, നൗഷാദ് അണിയാരം, എ.പി.ഷമീർ, ടി.പി.നൗഫൽ, ശശീന്ദ്രൻ പാട്യം, പി.പി.രാമചന്ദ്രൻ, കെ.കൈലാ സൻ, അബ്ദുല്ല പുത്തൂർ എന്നിവർ പ്രസംഗിച്ചു.

Content Highlight: First priority for Panoor Taluk Hospital; MLA P.K. Praveen and Panoor Municipality Chairperson Naushat Koodath shared development dreams

#Panoor Taluk Hospital #MLA P.K. Praveen #Panoor Municipality #Chairperson Naushat Koodath

adimage adimage

Next TV

adimage
Related Stories
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
adimage
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage