#LKG Entrance Ceremony #Panoor #Najathul Islam Nursery
പാനൂർ:(www.panoornews.in) പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആൻഡ് യു.പി സ്കൂളിൽ എൽ.കെ.ജി വിദ്യാർത്ഥികളുടെ പ്രവേശനോത്സവമായ "ലിറ്റിൽ സ്റ്റാർസ് കിക്ക് ഓഫ് ഡേ" വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
സദർ മുഅല്ലിം മുഹമ്മദ് മൗലവിയുടെ പ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. മഹല്ല് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.കെ ഷാഹുൽ ഹമീദ് അധ്യക്ഷനായി.
മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി പി. അബ്ദുൽ റഫീഖ് അനുഗ്രഹ പ്രഭാഷണം നടത്തി. ഗവേണിംഗ് കമ്മിറ്റി കൺവീനർ ടി. മുഹമ്മദ് ഹനീഫ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സദർ മുഅല്ലിമിന്റെയും മദ്റസ സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഖുർആൻ പാരായണവും ദുആ ചടങ്ങും നടന്നു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.പി. മഹ്മൂദ്, മഹല്ല് കമ്മിറ്റി ട്രഷറർ യു.വി. മുസ്തഫ ഹാജി, പി.ടി.എ പ്രസിഡന്റ് പി.കെ. റഫീഖ്, മുൻ പ്രധാന അധ്യാപകൻ അലി , സീനിയർ കെ.ജി ടീച്ചർ ബദറുന്നിസ, എൻ.ഐ.എൻ.യു.പി.എസ് സീനിയർ അസിസ്റ്റന്റ് ജിഷ, സ്റ്റാഫ് സെക്രട്ടറി മിനി, എൽ.പി വിഭാഗം സീനിയർ അസിസ്റ്റന്റ് ഷമീറ കെ.എം., യു.പി വിഭാഗം സീനിയർ അസിസ്റ്റന്റ് നിത്യ കെ., ഗവേണിംഗ് ബോഡി മാനേജർ ഖാലിദ് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ എ.കെ അബ്ദുൽ ലത്തീഫ് സ്വാഗതവും,



കെ.ജി വിഭാഗം സ്റ്റാഫ് സെക്രട്ടറി സമീറ ടി.കെ. നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി.
Content Highlight: LKG Entrance Ceremony organized at Najathul Islam Nursery and UP School, Panoor
#LKG Entrance Ceremony #Panoor #Najathul Islam Nursery













































