സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു ; ഇന്ന് 12 പേർക്ക് രോഗബാധ, പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ്
adimage

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു ; ഇന്ന് 12 പേർക്ക് രോഗബാധ, പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു ; ഇന്ന് 12 പേർക്ക് രോഗബാധ, പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ് adimage
2026-06-17T20:42:00 | By Rajina Sandeep
#Shigella #Health Department #State #Death

(www.panoornews.in)സംസ്ഥാനത്ത് ഷിഗെല്ലാ രോഗികളുടെ എണ്ണം രണ്ടക്കം കടന്നു. ഇന്ന് 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന ഡെങ്കികേസുകളുടെ എണ്ണവും 100 കടന്നു. അതിനിടെ, മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യ‍ജ്ഞത്തിന് ആരോഗ്യവകുപ്പ് നിർദ്ദശം നൽകി.

17 ദിവസത്തിനിടെ 91 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം 105 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ഡെങ്കി ബാധിച്ചത് 1029 പേർക്കാണ്. 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ വർഷം 22 എലിപ്പനി മരണമാണ് റിപ്പോർട്ട് ചെയ്തത്. പതിനായിരത്ത് മുകളിലാണ് സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്. മൂന്ന് ദിവസം ഡ്രൈഡേ ആചരിക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.

മലപ്പുറം അലിപ്പറമ്പിൽ 75കാരിയാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂർ അരിമ്പൂരിൽ വൃദ്ധദമ്പതികൾക്കും കണ്ണൂരിൽ 62കാരിക്കും രോഗം സ്ഥിരീകരിച്ചു. ഈ മാസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 91ആയി. ഈ വർഷം റിപ്പോർട്ട് ചെയ്ത ആറ് മരണങ്ങളിൽ അഞ്ചും17 ദിവസത്തിനുള്ളിൽ ഉണ്ടായതാണ്. 105 പേർക്കാണ് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരു അമീമ്പിക് മസ്തിഷ്കജ്വര കേസ് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 19 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇന്ന് മാത്രം 12,191 പേർ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി.

സ്കൂളുകളിൽ പ്രത്യേക കരുതൽ കൊണ്ടുവരും. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഭക്ഷ്യസുരക്ഷ ഓഫീസർമാർ സ്കൂളുകളിൽ പരിശോധന നടത്തണം, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആൾക്കൂട്ടത്തിൽ മാസ് ധരിക്കണമെന്നും സ്വയം പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല വഴിയെന്ന് ഓർമിപ്പിക്കുകയുമാണ് ആരോഗ്യവകുപ്പ്.

Content Highlight: One more person dies of Shigella in the state; 12 people infected today, Health Department advises not to send children with fever to school

#Shigella #Health Department #State #Death

adimage adimage

Next TV

adimage
Related Stories
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
adimage
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage