പനിച്ച് വിറച്ച 'ജൂൺ..' ; ഈ മാസം മാത്രം പനി ബാധിച്ച് മരിച്ചത് 105 പേർ, പനിക്ക് ചികില്‍സ തേടിയ യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
adimage

പനിച്ച് വിറച്ച 'ജൂൺ..' ; ഈ മാസം മാത്രം പനി ബാധിച്ച് മരിച്ചത് 105 പേർ, പനിക്ക് ചികില്‍സ തേടിയ യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

പനിച്ച് വിറച്ച 'ജൂൺ..' ; ഈ മാസം മാത്രം പനി ബാധിച്ച് മരിച്ചത് 105 പേർ, പനിക്ക് ചികില്‍സ തേടിയ യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു adimage
2026-06-30T08:04:00 | By Rajina Sandeep
#Fever #Death #Thiruvanathapuram

(www.panoornews.in)തിരുവനന്തപുരത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പനിക്ക് ചികില്‍സ തേടിയ നെടുമങ്ങാട് പേരില സ്വദേശി അനന്ദു ആണ് മരിച്ചത്. പനിയെത്തുടര്‍ന്ന് അനന്ദു ഇന്നലെ രാവിലെ ചുള്ളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഉച്ചയോടെ വീട്ടിലെത്തുകയും വൈകിട്ടോടെ കുഴഞ്ഞു വീഴുകയുമായിരുന്നു. നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐ.എസ്.ആര്‍.ഒയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.

അതേസമയം, സംസ്ഥാനത്ത് പനി ബാധിച്ച് നാല് പേർ കൂടി മരിച്ചു. ഇതോടെ ഈ മാസം പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 105 ആയി ഉയർന്നു. ഇന്ന് രണ്ടുപേർ എലിപ്പനി ബാധിച്ചും രണ്ടുപേർ ഇൻഫ്ലുവൻസ ബാധിച്ചുമാണ് മരിച്ചത്.

എലിപ്പനി ബാധിച്ച് നാലാഴ്ചക്കുള്ളിൽ 29 പേർ മരിച്ചു. ഇന്നലെ ആറു പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. മഴകനക്കുന്നതോടെ എലിപ്പനിക്കെതിരെ അതിജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

Content Highlight: 105 people died of fever this month alone, a young man who sought treatment for fever collapsed and died at home

#Fever #Death #Thiruvanathapuram

adimage adimage

Next TV

adimage
Related Stories
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
adimage
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage