തൊട്ടിൽപ്പാലത്ത് 26 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ ; കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ
adimage

തൊട്ടിൽപ്പാലത്ത് 26 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ ; കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ

തൊട്ടിൽപ്പാലത്ത് 26 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ ; കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ adimage
2026-07-02T07:45:00 | By Rajina Sandeep
#Thottilpalam #MDMA #Arrest

കോഴിക്കോട് മരുതോങ്കര അടുക്കത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ തൊട്ടിൽപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളിലൊരാളെ കൂടി കഴിഞ്ഞദിവസം പോലീസ് വലയിലാക്കി.

കണ്ണൂർ മുഴക്കുന്ന് സ്വദേശികളായ കുന്നൂൽ ഹൗസിൽ റഹീം, ദാറുന്നജ്ജത്ത് ഹൗസിൽ മുഹമ്മദ് ഇജ്‌ലാൻ എന്നിവരെയാണ് സംഭവസ്ഥലത്തു നിന്ന് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.

ഇവർ നിലവിൽ റിമാൻഡിലാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്നതും എന്നാൽ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയും ചെയ്ത തൊട്ടിൽപ്പാലം ദേവർകോവിൽ പൂക്കാട് ക്രസൻ്റ് വീട്ടിൽ സി എച്ച് അൻവറിനെ (49) പോലീസ് പിടികൂടി.

പിന്നാലെ പ്രതിയെ കോടതിയിൽ ഹാജരാക്കി വടകര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി ഹൗസിൽ അമീർ എ.കെ എന്നയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

കഴിഞ്ഞ മെയ് 28-ന് മരുതോങ്കര അടുക്കത്ത് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന KL 56 N 7614, KL 62 C 6360 എന്നീ കാറുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്.

പോലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന അമീറും അൻവറും ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളുടെ ശരീരത്തിൽ നിന്നും വാഹനങ്ങളിൽ നിന്നുമായി വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 26.43 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടിച്ചെടുത്തത്. മയക്കുമരുന്ന് വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതികൾക്കെതിരെ തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 248/26 ആയും, കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 505/26 ആയും NDPS ആക്ട് 22(C) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള അമീറിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.

Content Highlight: Three people, including the main accused, who was absconding in the case of seizure of 26 grams of MDMA in Thottilpalam, arrested; Search underway for Kuttiadi native

#Thottilpalam #MDMA #Arrest

adimage adimage

Next TV

adimage
Related Stories
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
adimage
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage