പയ്യന്നൂരിലെ സ്വർണ വ്യാപാരിയെ മഹാരാഷ്ട്രയിൽ കൊള്ളയടിച്ച സംഭവത്തിൽ ട്വിസ്റ്റ് ; കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ റിമാന്റിൽ
adimage

പയ്യന്നൂരിലെ സ്വർണ വ്യാപാരിയെ മഹാരാഷ്ട്രയിൽ കൊള്ളയടിച്ച സംഭവത്തിൽ ട്വിസ്റ്റ് ; കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ റിമാന്റിൽ

പയ്യന്നൂരിലെ സ്വർണ വ്യാപാരിയെ മഹാരാഷ്ട്രയിൽ കൊള്ളയടിച്ച സംഭവത്തിൽ ട്വിസ്റ്റ് ; കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ റിമാന്റിൽ adimage
2026-07-05T08:48:00 | By Rajina Sandeep
#Payyannur #Koothuparamba #Gold merchant #Robbery #Arrest #Maharashtra

(www.panoornews.in)പയ്യന്നൂരിലെ സ്വർണവ്യാപാരിയെ കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയി ലക്ഷങ്ങളുടെ സ്വർണം കൊള്ളയടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൂത്തുപറമ്പ് പാതിരിയാടെ ആർ.കെ നിമിൽ (37), കർണ്ണാടക മടിക്കേരി സ്വദേശികളായ ഇർഷാദ് (40), മുസ്തഫ (49) എന്നിവരെയാണ് പനമ്പൂർ പോലീസ് പിടികൂടിയത്.

വർഷങ്ങളായി പയ്യന്നൂരിൽ സ്വർണ വ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസ് സുബ്ബറാവു ധനവാഡെയാണ് (44) കഴിഞ്ഞ 29ന് കൊള്ളക്ക് ഇരയായത്. മഹാരാഷ്ട്രയിലെ സാങ്ങിയിൽ സുഹൃത്തിന്റെ വീട്ടിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത് പയ്യന്നൂരിലേക്ക് സൂറത്ത് കല്ലിന് സമീപം ബൈക്കമ്പാടിയി മടങ്ങവെ മംഗലാപുരം ബൈക്കമ്പാടി ജംഗ്ഷനിൽ എത്തിയപ്പോൾ രണ്ട് ഇന്നോവ കാറുകളിലും, സ്വിഫ്റ്റ് കാറിലുമായി എത്തിയ സംഘം വികാസിനെയും കുടുംബത്തെയും തടഞ്ഞു നിർത്തുകയായിരുന്നു.

തുടർന്ന് ഇവരുടെ കാർ തട്ടിക്കൊണ്ടുപോയി. കാറിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 22ലക്ഷം രൂപയോളം വിലമതിക്കുന്ന 180 ഗ്രാം സ്വർണമാണുണ്ടായിരുന്നത്. കൊള്ളസംഘമെത്തിയത് കേരള രജിസ്ട്രേഷനിലുള്ള കാറുകളിലാണെന്ന് സൂചനയുണ്ടായിരുന്നു. കാർ 30ന് ബണ്ട്വാൾ പച്ചി നടുക്കയിലാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. വികാസിന് സാങ്ങലിയിലും സ്വർണക്കടയുണ്ട്.

സംഭവത്തിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ വലയിലാക്കിയത്. കേസിൽ ഇനി 13 പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ മടിക്കേരി, കണ്ണൂർ ഭാഗങ്ങളിലുള്ളവരാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

Content Highlight: Twist in the case of the gold merchant from Payyannur being robbed in Maharashtra; three people, including a native of Koothuparamba, remanded.

#Payyannur #Koothuparamba #Gold merchant #Robbery #Arrest #Maharashtra

adimage adimage

Next TV

adimage
Related Stories
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
adimage
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage