തലശ്ശേരി വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് സമാനതകളില്ലാത്തത് ; 3 പേരിൽ നിന്ന് മാത്രം സെക്രട്ടറിക്കും, ഗവേണിംഗ് ബോഡിക്കും എതിരെ ഒരു കോടി രൂപക്ക് മുകളിൽ കേസ്
adimage

തലശ്ശേരി വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് സമാനതകളില്ലാത്തത് ; 3 പേരിൽ നിന്ന് മാത്രം സെക്രട്ടറിക്കും, ഗവേണിംഗ് ബോഡിക്കും എതിരെ ഒരു കോടി രൂപക്ക് മുകളിൽ കേസ്

തലശ്ശേരി വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് സമാനതകളില്ലാത്തത് ; 3 പേരിൽ നിന്ന് മാത്രം സെക്രട്ടറിക്കും, ഗവേണിംഗ് ബോഡിക്കും എതിരെ ഒരു കോടി രൂപക്ക് മുകളിൽ കേസ് adimage
2026-07-08T22:39:00 | By Rajina Sandeep
#Thalassery Merchants and Industrialists Welfare Cooperative Society #Thalassery #fraud

(www.panoornews.in)അമിതപലിശ വാഗ്ദാനം നല്‍കി തലശേരിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ പരാതികള്‍.

ഒ.വി റോഡില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സഹകരണ സംഘത്തിനെതിരേ ആണ് ഒരുകോടി പത്തുലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് ആരോപിച്ച് മൂന്ന് പരാതികള്‍ തലശേരി പൊലിസ് രജിസ്റ്റര്‍ ചെയ്തത്.

നിക്ഷേപകരില്‍ നിന്ന് വന്‍ തുകകള്‍ കൈപ്പറ്റിയ ശേഷം മുതലോ പലിശയോ നല്‍കാതെ ഓഫിസ് പൂട്ടി മുങ്ങിയ സംഘം സെക്രട്ടറി ജോജിഷ്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം വിശ്വാസവഞ്ചനയ്ക്കും ചതിക്കുറ്റത്തിനുമാണ് പൊലിസ് കേസെടുത്തത്. വ്യത്യസ്ത നിക്ഷേപകരില്‍ നിന്നായി വലിയ തുകകള്‍ തട്ടിയെടുത്ത വിവരങ്ങളാണ് ഇപ്പോള്‍ പൊലിസിന് മുന്നിലെത്തിയിട്ടുള്ളത്. തിരുവങ്ങാട് മഞ്ഞോടി പെരിങ്ങളം സ്വദേശിനിയായ കെ.സി ജലജ നല്‍കിയ പരാതിയിലാണ് ഇതില്‍ ഏറ്റവും വലിയ തുകയുടെ തട്ടിപ്പ് പുറത്തുവന്നിട്ടുള്ളത്. 2022 മാര്‍ച്ച് മുതല്‍ 2026 ജൂലൈ വരെയുള്ള കാലയളവില്‍ അമിത പലിശ മോഹിപ്പിച്ച് പല തവണകളായി 55,70,000 രൂപയാണ് പ്രതികള്‍ ഇവരില്‍ നിന്നും ഡെപ്പോസിറ്റായി സ്വീകരിച്ചത്.

സമാനമായ രീതിയില്‍ മുഴപ്പിലങ്ങാട് കുളംകടവ് റോഡ് സ്വദേശിയായ അനുകൂലില്‍ നിന്നും അമിത പലിശ വാഗ്ദാനം ചെയ്ത് 37,95,000 രൂപയും പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇതിനുപുറമെ മുഴപ്പിലങ്ങാട് എളവന സ്വദേശിനിയായ പി. ജഷിന നല്‍കിയ പരാതിയില്‍ 2026 ജനുവരിയില്‍ രണ്ട് ലക്ഷം രൂപയും മെയ് മാസത്തില്‍ 15 ലക്ഷം രൂപയും ഉള്‍പ്പെടെ മൊത്തം 17 ലക്ഷം രൂപയും ഇതേ സംഘം തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. മൂന്ന് കേസുകളിലുമായി തലശേരി എസ്.ഐമാരായ വി.വി ദീപ്തി, കെ. അശ്വതി, ഇ.കെ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലിസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചത്.

Content Highlight: The fraud at the Thalassery Merchants and Industrialists Welfare Cooperative Society is unprecedented; a case involving over one crore rupees has been filed against the secretary and the governing body by just three individuals.

#Thalassery Merchants and Industrialists Welfare Cooperative Society #Thalassery #fraud

adimage adimage

Next TV

adimage
Related Stories
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
adimage
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage