പയ്യന്നൂരിലെ ബി.എം.എസ് നേതാവ് സി.കെ രാമചന്ദ്രൻ വധക്കേസ് ; തലശേരിയിലെ പ്രമുഖ അഭിഭാഷകൻ പി. പ്രേമരാജൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ
adimage

പയ്യന്നൂരിലെ ബി.എം.എസ് നേതാവ് സി.കെ രാമചന്ദ്രൻ വധക്കേസ് ; തലശേരിയിലെ പ്രമുഖ അഭിഭാഷകൻ പി. പ്രേമരാജൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ

പയ്യന്നൂരിലെ ബി.എം.എസ് നേതാവ് സി.കെ രാമചന്ദ്രൻ വധക്കേസ് ; തലശേരിയിലെ പ്രമുഖ അഭിഭാഷകൻ പി. പ്രേമരാജൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ adimage
2026-07-09T10:18:00 | By Rajina Sandeep
#Murder case #BMS leader C.K. Ramachandran #Payyannur #Thalassery lawyer #. Premarajan #Appointed #Special Prosecutor.

(www.panoornews.in)പയ്യന്നൂരിലെബി.എം.എസ് നേതാവായിരുന്ന അന്നൂരിലെ സി.കെ രാമചന്ദ്രനെ (54) വധിച്ച കേസിൽ തലശേരിയിലെ പ്രമുഖ അഭിഭാഷകൻ പി. പ്രേമരാജനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. കുന്നരു കാരന്താട്ടെ പ്രമുഖ സി.പി.എം നേതാവായിരുന്ന ധനരാജിനെ വെട്ടിക്കൊന്ന കേസിൽ പ്രതികൾക്ക് വേണ്ടി തളിപ്പറമ്പ അഡീ. സെഷൻസ് കോടതിയിൽ ഹാജരാകുന്നത് പ്രേമരാജനാണ്. തലശേരിയിലെ നിരവധി കൊലപാതക കേസുകളിലും ഹാജരായിട്ടുണ്ട്.

2016 ജൂലായ് 11നാണ് വെള്ളൂർ അന്നൂരിൽ ഭാര്യയും, മക്കളു മൊത്ത് വീട്ടിൽ കിടന്നുറങ്ങുക യായിരുന്ന രാമചന്ദ്രനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുകയും ഭാര്യ രജനിയെ മാനഹാനി വരുത്താൻ ശ്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്‌തുവെന്നാണ് കേസ്.

ഡി.വൈ.എഫ്.ഐ- സി.പി.എം നേതാക്കളും പ്രവർത്തകരുമായ അന്നൂരിലെ ടി.സി.വി നന്ദകുമാർ (37), കരിവെള്ളൂർ കുക്കാനത്തെ വി. റിജു (39), വെള്ളൂരിലെ പി. ഗിരീഷ് (47), പെരളം കൊഴുമ്മലിലെ കെ. റനീഷ് (43), പയ്യന്നൂർ മമ്പലത്തെ പി. ശ്രീജിത്ത് (41), കുക്കാനത്തെ കെ.പി പ്രശോഭ് (39), പെരളത്തെ സി.വി രഹിനേജ് (35), കാറമ്മലിലെ വി.കെ നിഷാദ് (36) എന്നിവരാണ് കേസിലെ പ്രതികൾ.

സുഹാസ് വധക്കേസ്, മുഴപ്പിലങ്ങാട്ടെ സൂരജ് വധക്കേസ് എന്നിവയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. സൂരജ് വധക്കേസിലെ

പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്തിട്ടുണ്ട്. തലശേരിയിൽ വിചാരണ നടക്കുന്ന മോഹനൻ വധക്കേസ്, അനീഷ് വധക്കേസ്, വിനോദ് വധക്കേസ്, കാസർക്കോട്ടെ സൈനുൽ ആബിദ് കേസ്, ക്രൈംബ്രാഞ്ച് അന്വേഷിച്ച പാലക്കാട്ടെ സുബൈർ വധക്കേസ് എന്നിവയിൽ ഹാജരാ വുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റി നുവേണ്ടി ഹാജരാവാറുണ്ട്. കാസർക്കോട് കൊടക്കാട് സ്വദേശിയാണ്.

രണ്ട് വർഷം മുമ്പ് രാമചന്ദ്രൻ്റെ ഭാര്യ രജനി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണ മെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. 2025 ജൂലായിൽ ഈ കാര്യത്തിൽ തീരുമാനം എടുക്കണ മെന്ന് സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരം ഒഴിയുന്നതുവരെ തീരുമാനം എടുക്കാതെ ഫയൽ തടഞ്ഞുവെക്കുകയായിരുന്നു.

പുതിയ സർക്കാർ അധികാരത്തിൽ ടർന്നാണ് വന്നതിനെത്തുടർന്നാണ് പ്രേമരാജനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.

Content Highlight: Murder case of BMS leader C.K. Ramachandran from Payyannur: Prominent Thalassery lawyer P. Premarajan appointed as Special Prosecutor.

#Murder case #BMS leader C.K. Ramachandran #Payyannur #Thalassery lawyer #. Premarajan #Appointed #Special Prosecutor.

adimage adimage

Next TV

adimage
Related Stories
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
adimage
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage