പരിശീലനത്തിനിടെ ആകാശത്ത് വെച്ച് പൈലറ്റ് പുറത്തേക്ക് ചാടിയപ്പോൾ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത് 22-കാരി,പൈലറ്റ് മരിച്ചു
adimage

പരിശീലനത്തിനിടെ ആകാശത്ത് വെച്ച് പൈലറ്റ് പുറത്തേക്ക് ചാടിയപ്പോൾ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത് 22-കാരി,പൈലറ്റ് മരിച്ചു

പരിശീലനത്തിനിടെ ആകാശത്ത് വെച്ച് പൈലറ്റ് പുറത്തേക്ക് ചാടിയപ്പോൾ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത് 22-കാരി,പൈലറ്റ് മരിച്ചു adimage
2026-07-09T14:05:00 | By Rajina Sandeep

(www.panoornews.in)പരിശീലന പറക്കലിനിടെ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി മരിച്ചു. അർജന്റീനയിലെ ടോളിഡോയിൽ നടന്ന സംഭവത്തിൽ, വിമാനത്തിലുണ്ടായിരുന്ന ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി റൊസാരിയോ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് വിമാനം സുരക്ഷിതമായി നിലത്തിറക്കി വൻ ദുരന്തം ഒഴിവാക്കി.

ഫ്ലൈറ്റ് ഇൻസ്ട്രക്ടറായ ലിയാൻഡ്രോ ആൻഡ്രേസ് ബെർട്ടാസോ (42) ആണ് മരിച്ചത്. സെസ്ന 150 ചെറുവിമാനത്തിൽ റൊസാരിയോയ്ക്കൊപ്പം പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവം. "ഇനി എങ്ങനെ വിമാനം പറത്തണമെന്ന് നിനക്കറിയാം, യാത്ര തുടരുക" എന്ന് മാത്രം പറഞ്ഞ്, ഹെഡ്‌സെറ്റും സീറ്റ് ബെൽറ്റും അഴിച്ചുമാറ്റി വാതിൽ തുറന്ന് ബെർട്ടാസോ പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് റൊസാരിയോ മൊഴി നൽകി.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന വിമാനത്തിന്റെ വാതിൽ തുറക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും, പൈലറ്റിന്റെ ഈ പ്രവൃത്തി ഞെട്ടിക്കുന്നതാണെന്നും ഫ്ലൈയിങ് സ്കൂൾ അധികൃതർ പറഞ്ഞു. മരണത്തിന് മുൻപ് മറ്റൊരു വിദ്യാർത്ഥിയോടൊപ്പം അദ്ദേഹം സാധാരണപോലെ വിമാനം പറത്തിയിരുന്നുവെന്നും, മാനസികമായി പ്രശ്നങ്ങളൊന്നും പ്രകടമാക്കിയിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

സംഭവസമയത്ത് റൊസാരിയോ കടുത്ത മാനസികാഘാതത്തിലായെങ്കിലും, തളരാതെ വിമാനം നിയന്ത്രിക്കുകയും സുരക്ഷിതമായി റൺവേയിൽ ഇറക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫ്ലൈറ്റ് ഇൻസ്ട്രക്ടർ മേഖലയിൽ ദീർഘകാലത്തെ പരിചയസമ്പത്തുള്ള ആളായിരുന്നു ബെർട്ടാസോ.

Content Highlight: A 22-year-old safely landed the aircraft after the pilot bailed out mid-air during training; the pilot died.

adimage adimage

Next TV

adimage
Related Stories
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
adimage
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage