രജിസ്റ്റർ ചെയ്ത് കാത്തിരുന്നത് ഒമ്പത് വർഷം ; വിവാഹബ്യൂറോയെ പാഠം പഠിപ്പിച്ച് കണ്ണൂർ സ്വദേശി,  യുവാവിന് 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി
adimage

രജിസ്റ്റർ ചെയ്ത് കാത്തിരുന്നത് ഒമ്പത് വർഷം ; വിവാഹബ്യൂറോയെ പാഠം പഠിപ്പിച്ച് കണ്ണൂർ സ്വദേശി, യുവാവിന് 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

രജിസ്റ്റർ ചെയ്ത് കാത്തിരുന്നത് ഒമ്പത് വർഷം ; വിവാഹബ്യൂറോയെ പാഠം പഠിപ്പിച്ച് കണ്ണൂർ സ്വദേശി,  യുവാവിന് 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി adimage
2026-07-18T11:07:00 | By Rajina Sandeep
#Marriage Bureau #Consumer Court #Compensation #Wedding Bureau Fraud #Kannur

കണ്ണൂർ: പങ്കാളിയെ കിട്ടുമെന്ന പ്രതീക്ഷയിൽ വിവാഹ ബ്യൂറോയിൽ രജിസ്റ്റർ ചെയ്ത് 9 വർഷം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. ഒടുവിൽ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ച 40 കാരനായ കണ്ണൂർ സ്വദേശിക്ക് ഉപഭോക്തൃ കോടതി നീതി നൽകി.

2016-ലാണ് കണ്ണൂർ ടൗണിൽ പ്രവർത്തിക്കുന്ന വിവാഹ ബ്യൂറോയിൽ യുവാവ് 3000 രൂപ അടച്ച് രജിസ്റ്റർ ചെയ്തത്. കാസർകോട് പെൺകുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.

അർബുദ ബാധിതനായ യുവാവിന്‍റെ പിതാവിന് മകന്‍റെ വിവാഹം കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പല ആലോചനകളും മുന്നോട്ടുവച്ചതിന് ശേഷം വിവാഹ ബ്യൂറോയുടെ ഭാഗത്ത് നിന്ന് മറുപടികളൊന്നും വരാതെ വന്നതോടെ യുവാവിന്‍റെ വിവാഹം നീണ്ടുപോവുകയായിരുന്നു. മകന്‍റെ വിവാഹം കാണണമെന്ന ആഗ്രഹം സാധിക്കാതെ യുവാവിന്‍റെ അച്ഛൻ കഴിഞ്ഞ വർഷം മരണപ്പെട്ടു.

രജിസ്റ്റർ ചെയ്ത പണം തിരികെ ആവശ്യപ്പെട്ട് യുവാവ് വിവാഹ ബ്യൂറോയെ സമീപിച്ചെങ്കിലും അവർ തയ്യാറായില്ല. ഇതോടെയാണ് യുവാവ് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.

യുവാവിന്‍റെ പരാതിയിൽ എതിർകക്ഷിയായ വിവാഹ ബ്യൂറോ അധികൃതർ ഹാജരാകാഞ്ഞ സാഹചര്യത്തിൽ പരാതിക്കാരന്‍റെ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി വിധി പ്രസ്താവിച്ചു.

3000 രൂപ രജിസ്ട്രേഷൻ തുക, മാനസിക സമ്മർദ്ദം ഉണ്ടാക്കിയതിന് 3000 രൂപ, വ്യവഹാര ചെലവായി 2000 രൂപ എന്നിങ്ങനെ ആകെ 8000 രൂപ ജൂൺ 30-നകം നൽകാനാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.വിവാഹ ബ്യൂറോകളുടെ അനാസ്ഥയ്ക്കെതിരെ ഉപഭോക്താക്കൾക്ക് നീതി ലഭിച്ച സുപ്രധാന വിധിയായാണ് ഇതിനെ കാണുന്നത്.

Content Highlight: Kannur Man Gets Rs 8000 Compensation After 9-Year Wait at Marriage Bureau

#Marriage Bureau #Consumer Court #Compensation #Wedding Bureau Fraud #Kannur

adimage adimage

Next TV

adimage
Related Stories
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ ഓർമ്മകൾക്ക് രണ്ട് പതിറ്റാണ്ട് ; മേക്കുന്നിൽ അനുസ്മരണവും, പുഷ്പാർച്ചനയും.

Jul 18, 2026 11:56 AM

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ ഓർമ്മകൾക്ക് രണ്ട് പതിറ്റാണ്ട് ; മേക്കുന്നിൽ അനുസ്മരണവും, പുഷ്പാർച്ചനയും.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ 20-ാം ചരമവാർഷികം മേക്കുന്നിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും...

Read More >>
വിഘ്നേശ്വരാ കാക്കണേ...; മെസ്സിക്കും  അർജന്റീനക്കുമായി പള്ളൂരിലെ ഗണപതി ക്ഷേത്രത്തിൽ മകം നക്ഷത്രത്തിൽ 'ജലധാര...!'

Jul 18, 2026 10:48 AM

വിഘ്നേശ്വരാ കാക്കണേ...; മെസ്സിക്കും അർജന്റീനക്കുമായി പള്ളൂരിലെ ഗണപതി ക്ഷേത്രത്തിൽ മകം നക്ഷത്രത്തിൽ 'ജലധാര...!'

ലോകകപ്പ് ഫൈനലിന് മുന്നോടിയായി തലശ്ശേരി പള്ളൂർ ഗണപതി ക്ഷേത്രത്തിൽ മെസ്സിക്കും അർജന്റീനക്കും വിജയത്തിനായി മകം നാളിൽ ജലധാര...

Read More >>
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു

Jul 18, 2026 08:34 AM

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം രണ്ട് കടകളിൽ മോഷണം. ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു. പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരി സംഘടനകളുടെ...

Read More >>
adimage
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

Jul 17, 2026 10:12 PM

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഭിനവ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സെൽഫി...

Read More >>
തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ  യുവാവ് പിടിയില്‍

Jul 17, 2026 09:59 PM

തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ യുവാവ് പിടിയില്‍

തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകൾക്ക് നേരെ ലൈംഗികച്ചേഷ്ട കാണിച്ച കാസർകോട് സ്വദേശിയെ പൊലീസ് പിടികൂടി. എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ...

Read More >>
ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

Jul 17, 2026 07:38 PM

ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

10 വർഷത്തിന് ശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തലശ്ശേരി കെഎസ്ഇബി ഓഫീസിൽ ഡിവൈഎഫ്ഐ മെഴുകുതിരിയും ചൂട്ടും നൽകി...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage