ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.
adimage

ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.

ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി. adimage
2026-07-24T12:10:00 | By Rajina Sandeep
#Chokli Police #Kuzhalpanam #Hawala #Gold Trader Arrest

ചൊക്ലി:(www.panoornews.in) ഇടയിൽ പീടികയിൽ വൻ കുഴൽപ്പണ വേട്ട. സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപയുമായി ഒരാളെ ചൊക്ലി പൊലീസ് പിടികൂടി.

ഇടയിൽ പീടിക വെള്ളാച്ചേരിക്കടുത്ത് വെച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. KL 58 J 4200 നമ്പർ സ്കൂട്ടറിൽ നിന്നായി 63,78,750 രൂപ പൊലീസ് കണ്ടെടുത്തു.

കരിയാട്ടെ പ്രിയങ്ക സ്വർണ വ്യാപാര സ്ഥാപനത്തിലെ ഉടമ പ്രിയങ്ക ചവൻ ദത്തത്രേയ സുബ്ബറാവു (50) ആണ് പിടിയിലായത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും കടത്തിയതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

ചൊക്ലി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ആർ. രാഗേഷ്, എസ്.സി.പി.ഒ മാരായ അനീഷ്, രജിൽ, സബീഷ്, സി.പി.ഒ മാരായ റിജ്വാൻ, രൂപേഷ് എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു.

പിടികൂടിയ പണം കോടതിയിൽ ഹാജരാക്കിയ ശേഷം ആദായനികുതി വകുപ്പിന് കൈമാറും. സംഭവത്തിൽ ഹവാല ഇടപാടിന് സാധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. വിശദമായ അന്വേഷണം തുടരുകയാണ്.

Content Highlight: Chokli Police Seize Rs 63.78 Lakh in Scooter, Gold Trader Arrested

#Chokli Police #Kuzhalpanam #Hawala #Gold Trader Arrest

adimage adimage

Next TV

adimage
Related Stories
നിതിന്‍ രാജിന്റെ മരണത്തിൽ  ഡോ. റാമിനെ കോടതിയില്‍  ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

Jul 24, 2026 05:44 PM

നിതിന്‍ രാജിന്റെ മരണത്തിൽ ഡോ. റാമിനെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

നിതിൻ രാജ് മരണക്കേസിൽ ഡോ. എം.കെ. റാമിനെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്. 27ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷ നൽകാനും സാധ്യത. സുപ്രീംകോടതി...

Read More >>
പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും

Jul 24, 2026 04:29 PM

പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും

പെരിങ്ങത്തൂരിൽ ഭാര്യയെ കഴുത്തറത്ത് കൊന്ന കേസിൽ സി.മോഹനന് ജീവപര്യന്തം. 2021ൽ കുടുംബ വഴക്കിനെ തുടർന്ന് പി.കെ. രതിയെ കൊലപ്പെടുത്തി. കോടതി 50,000 രൂപ പിഴയും...

Read More >>
നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

Jul 24, 2026 03:27 PM

നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

നിതിൻ രാജ് മരണക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി. "സർക്കാർ ഒന്ന് നാറിക്കോട്ടെ എന്നാണോ ഉദ്ദേശം" എന്ന് രൂക്ഷ വിമർശനം. മൈക്ക് ഓഫ് ചെയ്തതിലും...

Read More >>
adimage
തളിപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

Jul 24, 2026 11:32 AM

തളിപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

തളിപ്പറമ്പ് കടമ്പേരിയിൽ വീട്ടിൽ കയറി ആക്രമണം. വിജയൻ പി ടി ക്ക് ഗുരുതര പരിക്ക്. സ്റ്റീൽ വള കൊണ്ട് മൂക്കിടിച്ച് പരിക്കേൽപ്പിച്ച കേസിൽ അമലിനെതിരെ...

Read More >>
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി നൽകും

Jul 24, 2026 11:29 AM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി നൽകും

പയ്യന്നൂർ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണം. അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ. ചികിത്സാ വീഴ്ച ഉണ്ടായെന്ന് ജില്ലാ സമിതി. ഡോക്ടറുടെ...

Read More >>
ഓപ്പറേഷൻ തൂഫാൻ ; കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചമ്പാട്,പന്ന്യന്നൂർ, പുന്നോൽ സ്വദേശികൾ  പിടിയിൽ

Jul 24, 2026 10:17 AM

ഓപ്പറേഷൻ തൂഫാൻ ; കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചമ്പാട്,പന്ന്യന്നൂർ, പുന്നോൽ സ്വദേശികൾ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ. കാറിൽ കടത്തിയ 4.19 ഗ്രാം എം.ഡി.എം.എയുമായി ചമ്പാട്, പന്ന്യന്നൂർ, പുന്നോൽ സ്വദേശികളായ 3 യുവാക്കൾ പിടിയിൽ. തലശ്ശേരി പൊലീസും ഡാൻസാഫും...

Read More >>
adimage
Top Stories

News Roundup

adimage