പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പങ്കുവെച്ചു ; കോഴിക്കോട്  കോൺഗ്രസ് നേതാവിനെതിരെ കേസ്
adimage

പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പങ്കുവെച്ചു ; കോഴിക്കോട് കോൺഗ്രസ് നേതാവിനെതിരെ കേസ്

പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പങ്കുവെച്ചു ; കോഴിക്കോട്  കോൺഗ്രസ് നേതാവിനെതിരെ കേസ് adimage
2025-12-26T09:03:00 | By Rajina Sandeep

(www.panoornews.in)മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കേസ്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഒരു എഐ ചിത്രം ഉൾപ്പെടെയുള്ള ഫോട്ടോകളാണ് ഇദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

മുഖ്യമന്ത്രിയും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചു നിൽക്കുന്ന ചിത്രമായിരുന്നു എൻ സുബ്രഹ്മണ്യൻ പങ്കുവെച്ചത്. പിണറായിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്ന ചോദ്യവും ഇദ്ദേഹം ക്യാപ്ഷനിൽ പങ്കുവെച്ചു.

ഇതോടെയാണ് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകണമെന്ന ലക്ഷ്യത്തോടെ പോസ്റ്റ് പങ്കുവെച്ചു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുക്കുന്നത്. ബിഎൻഎസ് 192, കെപിഎ 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

അതേസമയം, മുഖ്യമന്ത്രിക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റി നിൽക്കുന്നതായി അടൂർ പ്രകാശ് പ്രചരിപ്പിച്ച ചിത്രം എഐ ഉപയോഗിച്ചു നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സോണിയാ ഗാന്ധിയുമായി പോറ്റി നടത്തിയ കൂടിക്കാഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണം. ഈ വിഷയങ്ങളിൽ അടൂർ പ്രകാശിന് മറുപടിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Content Highlight: Pinarayi Vijayan and Unnikrishnan Potty shared an AI picture together; Case filed against Kozhikode Congress leader

adimage adimage

Next TV

adimage
Related Stories
മൺസൂർ ബമ്പർ ; 10 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞ് കണ്ണൂർ

Jul 18, 2026 08:04 PM

മൺസൂർ ബമ്പർ ; 10 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞ് കണ്ണൂർ

മൺസൂൺ ബമ്പർ MR-101 ഫലം പ്രഖ്യാപിച്ചു. 10 കോടി ഒന്നാം സമ്മാനം MC 576896 നമ്പറിന്. കണ്ണൂർ തോട്ടടയിലെ മനോജ് വിറ്റ ടിക്കറ്റ്. എറണാകുളം സ്വദേശിക്ക്...

Read More >>
നേത്രപരിചരണത്തിന് പുതിയ ചുവടുവെപ്പുമായി പി.കെ ഐ കെയർ ; കയ്യാലക്കകത്തു കൂട്ടത്തിന് 'കൺവെട്ടം' പദ്ധതിയിൽ അംഗത്വം

Jul 18, 2026 05:09 PM

നേത്രപരിചരണത്തിന് പുതിയ ചുവടുവെപ്പുമായി പി.കെ ഐ കെയർ ; കയ്യാലക്കകത്തു കൂട്ടത്തിന് 'കൺവെട്ടം' പദ്ധതിയിൽ അംഗത്വം

PKI കെയർ ആശുപത്രിയും കയ്യാലക്കകത്തു കൂട്ടം കുടുംബ കൂട്ടായ്മയും കൈകോർത്തു. നേത്രപരിചരണത്തിനായി 'കൺവെട്ടം' പദ്ധതിയിൽ കുടുംബ കൂട്ടായ്മ...

Read More >>
തലശ്ശേരി മൊയ്തു പാലത്ത്   ടിപ്പറും കാറും കൂട്ടിയിടിച്ചു: നാദാപുരം തൂണേരി സ്വദേശിനിക്ക്  ദാരുണാന്ത്യം

Jul 18, 2026 04:28 PM

തലശ്ശേരി മൊയ്തു പാലത്ത് ടിപ്പറും കാറും കൂട്ടിയിടിച്ചു: നാദാപുരം തൂണേരി സ്വദേശിനിക്ക് ദാരുണാന്ത്യം

തലശ്ശേരി മൊയ്തുപാലത്ത് ടിപ്പർ ലോറി ഇടിച്ച് നാദാപുരം സ്വദേശി അനിത മരിച്ചു. കൊച്ചുമകൾക്ക് അപസ്മാരം വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക്...

Read More >>
adimage
പാനൂരിൽ  പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു ; കണ്ണീരണിഞ്ഞ് പൂക്കോത്തുകാരും, രാമവിലാസം ഹയർ സെക്കണ്ടറിയും

Jul 18, 2026 04:02 PM

പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു ; കണ്ണീരണിഞ്ഞ് പൂക്കോത്തുകാരും, രാമവിലാസം ഹയർ സെക്കണ്ടറിയും

പാനൂർ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ ചൊക്ലി രാമവിലാസം പ്ലസ് വൺ വിദ്യാർത്ഥി അദ്വൈത് മുങ്ങിമരിച്ചു. അനുജനൊപ്പം എത്തിയപ്പോൾ കാൽവഴുതി...

Read More >>
പഴയങ്ങാടി മാട്ടൂലിലെ അധ്യാപികയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം

Jul 18, 2026 03:04 PM

പഴയങ്ങാടി മാട്ടൂലിലെ അധ്യാപികയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം

പഴയങ്ങാടി മാട്ടൂലിലെ മുനീർ സ്കൂൾ ജീവനക്കാരിയായ കെ.പി.മുംതാസിനെ കാണാതായി. ബാങ്കിലേക്ക് പോയി തിരികെ വരാത്ത യുവതിക്കായി പോലീസ്...

Read More >>
എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ വൻ പിഴവ്; ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി

Jul 18, 2026 02:55 PM

എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ വൻ പിഴവ്; ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി

ആലപ്പുഴയിൽ എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി. ഉദ്യോഗാർത്ഥികൾ...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage