തലശ്ശേരി:(www.panoornews.in)തലശ്ശേരി മൊയ്തുപാലത്ത് ഇന്നലെ വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ ഇന്ന് മരണപ്പെട്ടു.
നാദാപുരം തൂണേരി സ്വദേശി കല്ലാണ്ടിയിൽ അനിത(45) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. അനിതയുടെ കൊച്ചുമകൾക്ക് പെട്ടെന്ന് അപസ്മാരം ബാധിച്ചതിനെത്തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ നില ഗുരുതരമായതിനാൽ അടിയന്തരമായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് കുടുംബം കാറിൽ പുറപ്പെട്ടു.
മൊയ്തുപാലത്ത് എത്തിയപ്പോൾ എതിർദിശയിൽ നിന്ന് അതിവേഗതയിൽ വന്ന ടിപ്പർ ലോറി ഇവരുടെ കാറിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനിതയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



അപകടത്തിൽ അനിതയുടെ മകൻ അർജുന് മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഇയാൾ തലശ്ശേരി ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചുമകളെ മറ്റൊരു വാഹനത്തിൽ കണ്ണൂരിലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു.
തലശ്ശേരി ആശുപത്രിയിൽ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ഇന്ന് വൈകുന്നേരം 3.30-ഓടെ തൂണേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭർത്താവ്: നാണു. മക്കൾ: അർജുൻ, അരുൺ. മരുമക്കൾ: അനഘ അരുൺ, ശ്രുതി അർജുൻ.
Content Highlight: Woman Dies in Thalassery Accident While Taking Grandchild for Treatme














































