ചമ്പാട്:(www.panoornews.in)കിഴക്കെ ചമ്പാട് കോട്ടക്കുന്ന് വടക്കയിൽ അമൃതാ രഞ്ജിത്താണ് കഴിഞ്ഞ ദിവസം മരിച്ചത്. പൊന്ന്യം എൽപി സ്കൂളിലെ അധ്യാപികയായിരുന്നു അമൃത. കിഴക്കെ ചമ്പാട് ഭർതൃവീട്ടിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു.
അടുപ്പിൽ നിന്ന് ചൂടുവെള്ളം ഇറക്കി വയ്ക്കുന്നതിനിടെ അബദ്ധത്തിൽ വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. ഡിസംബർ 29ന് രാത്രി ഒമ്പ തോടെയാണ് അപകടം. ശരീരമാസകലം പൊള്ളലേറ്റ അമൃത കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പകൽ രണ്ടോടെയായിരുന്നു മരണം. തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റു മോർട്ടത്തിനുശേഷം ബുധനാഴ്ചപകൽ 12ന് കോട്ടക്കുന്ന് വടക്കയിൽ വീട്ടിൽപൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു.
പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സ്നോയ, വൈസ് പ്രസിഡണ്ട് കെ.കെ മണിലാൽ, വാർഡംഗം സി.എച്ച് ഖാദർ, വിവിധ രാഷ്ട്രീയ നേതാക്കളായ വി.സുരേന്ദ്രൻ മാസ്റ്റർ, എൻ. ധനഞ്ജയൻ, ഒടക്കാത്ത് സന്തോഷ്, കെ. പ്രകാശൻ മാസ്റ്റർ എന്നിവരടക്കം ഒട്ടേറെയാളുകൾ അന്തിമോപചാരമർപ്പിച്ചു. പൊന്ന്യം എൽപി സ്കൂൾ ഭാരവാഹികളും, അധ്യാപകരും അന്തിമചാരമർപ്പിക്കാനെത്തി.



പാട്യം പത്തായക്കുന്ന് താമര കനാലിന് സമീപം പ്രഗതിയിൽ പരേതനായ കെ ടി പവിത്രന്റെയും അനിത യുടെയും മകളാണ്. പാനൂരിലെ സാഗർ ഇലക്ട്രിക്കൽസ് ഉടമ രഞ്ജിത്താണ് ഭർത്താവ്. മകൾ: ദക്ഷ പാനൂർ മദർ തെരേസ സ്കൂൾ എൽകെജി വിദ്യാർത്ഥിനി ദക്ഷ ഏക മകളാണ്.
Content Highlight: A tearful farewell to teacher Amrutha, a native of Chambad, who died while undergoing treatment for burns; A large crowd gathered to pay their last respects















































