ഈ ഫോട്ടോയിൽ ഉള്ളയാളെ സൂക്ഷിക്കണം, കണ്ടാൽ ഉടൻ അറിയിക്കണം ; കണ്ണൂർ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്
adimage

ഈ ഫോട്ടോയിൽ ഉള്ളയാളെ സൂക്ഷിക്കണം, കണ്ടാൽ ഉടൻ അറിയിക്കണം ; കണ്ണൂർ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

ഈ ഫോട്ടോയിൽ ഉള്ളയാളെ സൂക്ഷിക്കണം, കണ്ടാൽ ഉടൻ അറിയിക്കണം ; കണ്ണൂർ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് adimage
2026-01-17T22:11:00 | By Rajina Sandeep

(www.panoornews.in)മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്കായി കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കണ്ണൂർ സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജർ പ്രമോദ് മഠത്തിലിനെ പറ്റിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലാണ് നടപടി.

പ്രമോദിന്‍റെ പേരിൽ മണി ലോണ്ടറിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന പ്രതി പരാതിക്കാരനെ വാട്സ് ആപ്പ് വീഡിയോ കോളിൽ ബന്ധപ്പെടുകയായിരുന്നു.



മലയാളിയായ യുവാവ് നിങ്ങൾ 'ഡിജിറ്റൽ അറസ്റ്റിലാണെന്ന്' പ്രമോദ് മഠത്തിലിനെ അറിയിക്കുകയും വ്യാജ രേഖകൾ കാണിച്ച് ഭയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.


സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ കണ്ണൂർ സിറ്റി- 9497927694, ഇൻസ്പെക്ടർ ഓഫ് പൊലീസ് (സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ)- 9497975778, പൊലീസ് സബ് ഇൻസ്പെക്ടർ (സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ)- 9497935446. E-Mail ID - [email protected]


തട്ടിപ്പിന് കളമൊരുക്കിയത് ഇങ്ങനെ


ജനുവരി 11-നാണ് ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന പ്രമോദ് മഠത്തിലിനെ തട്ടിപ്പ് സംഘം സമീപിച്ചത്. മുംബൈയിലെ കാനറ ബാങ്കില്‍ പ്രമോദിന്റെ പേരില്‍ അക്കൗണ്ടും സിം കാര്‍ഡും എടുത്തിട്ടുണ്ടെന്നാണ് വ്യാജ ഉദ്യോഗസ്ഥൻ പറഞ്ഞത്.




നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത രേഖകളില്‍ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. ഇതിന്റെ തെളിവായി എഫ്.ഐ.ആര്‍ കോപ്പി, ആധാര്‍ വിവരങ്ങള്‍, സിം കാര്‍ഡ് വിവരങ്ങള്‍ എന്നിവയും അയച്ചു നല്‍കി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ജനുവരി 12-ന് രാവിലെ 11:30-ന് വീഡിയോ കോളില്‍ വരാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു.




ഇതിനിടെ പ്രമോദും ഭാര്യയും വിവരം കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയില്‍ തട്ടിപ്പുകാരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തു. മലയാളിയായ ഉദ്യോഗസ്ഥനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഉദ്യോഗസ്ഥന്‍റെ ഐഡി കാണിക്കാൻ പ്രമോദ് ആവശ്യപ്പെട്ടു. യൂണിഫോം ധരിച്ച മലയാളിയായ വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന്‍ ഐഡി കാർഡ് കാണിക്കുന്നത് വീഡിയോയിൽ കാണാം.




പത്ത് മിനിറ്റോളം ഇയാള്‍ പ്രമോദുമായി സംസാരിച്ചു. ഇതിനിടെ തട്ടിപ്പുകാര്‍ക്ക് യാതൊരു സംശയവും നല്‍കാതെ, കൃത്യസമയത്ത് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കോള്‍ ഏറ്റെടുത്ത് തട്ടിപ്പ് സംഘത്തിന്റെ നീക്കം പൊളിച്ചു.

Content Highlight: The person in this photo should be kept safe, and if seen, report immediately; Kannur Police's lookout notice

adimage adimage

Next TV

adimage
Related Stories
ചമ്പാട് മദ്രസ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം ; തലനാരിഴക്ക് രക്ഷ, പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

Jul 18, 2026 12:37 PM

ചമ്പാട് മദ്രസ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം ; തലനാരിഴക്ക് രക്ഷ, പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

ചമ്പാട് മദ്രസയിലേക്ക് പോകുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായക്കൂട്ടത്തിന്റെ ആക്രമണം. തലനാരിഴക്ക് രക്ഷപ്പെട്ടു. പ്രദേശത്ത്...

Read More >>
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ ഓർമ്മകൾക്ക് രണ്ട് പതിറ്റാണ്ട് ; മേക്കുന്നിൽ അനുസ്മരണവും, പുഷ്പാർച്ചനയും.

Jul 18, 2026 11:56 AM

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ ഓർമ്മകൾക്ക് രണ്ട് പതിറ്റാണ്ട് ; മേക്കുന്നിൽ അനുസ്മരണവും, പുഷ്പാർച്ചനയും.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ 20-ാം ചരമവാർഷികം മേക്കുന്നിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും...

Read More >>
രജിസ്റ്റർ ചെയ്ത് കാത്തിരുന്നത് ഒമ്പത് വർഷം ; വിവാഹബ്യൂറോയെ പാഠം പഠിപ്പിച്ച് കണ്ണൂർ സ്വദേശി,  യുവാവിന് 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

Jul 18, 2026 11:07 AM

രജിസ്റ്റർ ചെയ്ത് കാത്തിരുന്നത് ഒമ്പത് വർഷം ; വിവാഹബ്യൂറോയെ പാഠം പഠിപ്പിച്ച് കണ്ണൂർ സ്വദേശി, യുവാവിന് 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

9 വർഷം കാത്തിട്ടും വിവാഹം നടത്തിക്കൊടുക്കാത്ത വിവാഹ ബ്യൂറോയ്ക്കെതിരെ കണ്ണൂർ സ്വദേശി. 3000 രൂപ രജിസ്ട്രേഷൻ തുകയും 5000 രൂപ നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ...

Read More >>
adimage
വിഘ്നേശ്വരാ കാക്കണേ...; മെസ്സിക്കും  അർജന്റീനക്കുമായി പള്ളൂരിലെ ഗണപതി ക്ഷേത്രത്തിൽ മകം നക്ഷത്രത്തിൽ 'ജലധാര...!'

Jul 18, 2026 10:48 AM

വിഘ്നേശ്വരാ കാക്കണേ...; മെസ്സിക്കും അർജന്റീനക്കുമായി പള്ളൂരിലെ ഗണപതി ക്ഷേത്രത്തിൽ മകം നക്ഷത്രത്തിൽ 'ജലധാര...!'

ലോകകപ്പ് ഫൈനലിന് മുന്നോടിയായി തലശ്ശേരി പള്ളൂർ ഗണപതി ക്ഷേത്രത്തിൽ മെസ്സിക്കും അർജന്റീനക്കും വിജയത്തിനായി മകം നാളിൽ ജലധാര...

Read More >>
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു

Jul 18, 2026 08:34 AM

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം രണ്ട് കടകളിൽ മോഷണം. ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു. പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരി സംഘടനകളുടെ...

Read More >>
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

Jul 17, 2026 10:12 PM

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഭിനവ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സെൽഫി...

Read More >>
adimage
Top Stories










News Roundup






GCC News






Entertainment News





adimage