#VHP District President T. Raghavan #Pathayakunnu #Passes away
(www.panoornews.in)പാട്യം പത്തായക്കുന്ന് കൊങ്കച്ചി ഇന്ദ്രംപറ്റയിൽ തിരുവന്തേരി ഭദ്രസദ്മം വീട്ടിൽ ടി.രാഘവൻ(80) അന്തരിച്ചു.
വിശ്വ ഹിന്ദു പരിഷത്ത് ജില്ല പ്രസിഡണ്ട് ആയി പ്രവർത്തിച്ചുവരികയായിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘം കാര്യവാഹ്,പ്രചാരക് ,
വാഗ്ഭടാനന്ദ ഗുരുദേവ വായനശാല വൈസ് പ്രസിഡണ്ട്,കൊങ്കച്ചി ഭദ്രകാളി ദേവസ്ഥാനം പ്രസിഡണ്ട്, ഗോ രക്ഷാ പ്രമുഖ് ,പൂക്കോം അയ്യപ്പക്ഷേത്രം ശാന്തി, മന്ദിർ അർച്ചക് പുരോഹിത്, ധർമ്മ പ്രസാർ പ്രമുഖ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൽ പങ്കെടുതിട്ടുണ്ട്.അയോദ്ധ്യ രാമജന്മഭൂമി പ്രക്ഷോഭ സമയത്ത് കർസേവകനായി അയോധ്യയിലേക്ക് പോയിരുന്നു.പരേതരായ ഗോവിന്ദൻ്റെയും മാതുവിൻ്റെയും മകനാണ്.ഭാര്യ : സതി . മക്കൾ : അഖിലേഷ് , ശിവശ്രീ. മരുമകൻ : ബൈജു. സഹോദരങ്ങൾ : ഗംഗാധരൻ , രാധ, അശോകൻ , മോഹനൻ, പരേതരായ രാജൻ, പുരുഷു.
Content Highlight: VHP District President T. Raghavan of Pathayakunnu passes away
#VHP District President T. Raghavan #Pathayakunnu #Passes away



































.jpeg)
.jpeg)









