പാനൂരിനടുത്ത മൊകേരിയിൽ 2 കുട്ടികൾക്ക്  ഷിഗെല്ല സ്ഥിരീകരിച്ചു ;  പഞ്ചായത്തിൽ ജാഗ്രത ശക്തമാക്കി
adimage

adimage
2026-06-15T20:25:00

#Shigella #Mokeri #Panoor #Mokeri panchayath

പാനൂർ;(www.panoornews.in)കണ്ണൂർ ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. പാനൂരിനടുത്ത മൊകേരി ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകളിലെ രണ്ട് കുട്ടികൾക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും അടിയന്തര നടപടികൾ ആരംഭിച്ചു.

രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മൊകേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. രോഗവ്യാപനം തടയുന്നതിനായി കുടിവെള്ള സ്രോതസുകളുടെ പരിശോധന, പരിസര ശുചീകരണം, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക നിരീക്ഷണവും ആരോഗ്യ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. രോഗബാധിതരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് വിവരശേഖരണവും ബോധവത്കരണവും നടത്തുന്നുണ്ട്. പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ ഉടൻ തന്നെ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്ന് അധികൃതർ നിർദേശിച്ചു.

വെള്ളം തിളപ്പിച്ച് കുടിക്കുക, ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും കഴിക്കുന്നതിന് മുമ്പും കൈകൾ സോപ്പുപയോഗിച്ച് കഴുകുക, പരിസര ശുചിത്വം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾ മേഖലയിൽ തുടരുകയാണ്.

Content Highlight: Shigella confirmed in 2 children in Mokeri near Panoor; Vigilance heightened in the panchayath

#Shigella #Mokeri #Panoor #Mokeri panchayath

adimage

Next TV

adimage
Top Stories










News Roundup






Entertainment News





adimage