പുല്ലൂക്കരയിലെ സുഹൈൽ ഡിവൈഎഫ്ഐ ഭാരവാഹിയല്ല ;  മുസ്‌ലിം ലീഗ് കള്ളപ്രചാരണം അവസാനിപ്പിക്കണമെന്ന് സി.പി.എം.
adimage

adimage
2026-07-04T10:23:00

#Shahul #Polookara #Muslim League #CPM #False propaganda.

പുല്ലുക്കര: (www.panoornews.in)പുല്ലുക്കര മുക്കിൽപീടികയിലെ പാറാൽ മൻസൂറിൻ്റെ മരണത്തെ രാഷ്ട്രീയനേട്ടത്തിനുവേണ്ടി ഉപയോഗപ്പെടുത്തി നിരപരാധികളെ കള്ളക്കേസിൽ കുടുക്കി കള്ളപ്രചാരണം നടത്തുന്ന മുസ്‌ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണമെന്ന് സി.പി.എം.

പാനൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് മൻസൂർ കേസ്. ഈ കേസിൽ ഉൾപ്പെട്ട സുഹൈൽ പൊതുസമൂഹത്തിന് നിരക്കാത്തവിധമുള്ള മറ്റു കേസുകളിൽ വന്ന ഘട്ടത്തിൽതന്നെ പാർട്ടി തള്ളി പറഞ്ഞതാണ്. അത്തരം കേസുകളിൽ പാർട്ടി ഒരാളുടെ കാര്യത്തിലും ഇടപെടുകയോ അവരെ സംരക്ഷിക്കുകയോ ചെയ്യുന്ന നിലപാട് സ്വീകരിക്കാറില്ല.

സുഹൈൽ നിലവിൽ ഡി.വൈ.എഫ്.ഐ. ഭാരവാഹിത്വത്തിലു ള്ളയാളല്ല. ഇതുവരെ പാർട്ടിയംഗവുമായിട്ടില്ല. എട്ടുവർഷങ്ങൾക്ക് മുൻപ് യൂത്ത് ലീഗിൻ്റെ പുല്ലൂക്കര ശാഖാ കമ്മിറ്റിയുടെ സെക്രട്ടറി യായിരിക്കെയാണ് സി.പി.എമ്മുമായി സഹകരിച്ചുപ്രവർത്തിക്കാൻ മ്പ്-സുഹൈൽ സന്നദ്ധതയറിയിച്ചത്. വസ്തുതകൾ ഇതായിരിക്കെ, ലീഗ് വാർത്ത സമ്മേളനം നടത്തി തികച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞദിവസം പറഞ്ഞത്. സി.പി.എം. നേതാക്കളെയും, പ്രവർത്തകരെയും അപകീർത്തിപ്പെടുത്താനുള്ള നീക്കം ലീഗിന്റെ കൃത്യമായ രാഷ്ട്രീയ അജൻഡയാണ്-സി.പി.എം. പ്രസ്താവിച്ചു

Content Highlight: Suhail from Pullukkara is not a DYFI office-bearer; CPM demands that the Muslim League stop its false propaganda.

#Shahul #Polookara #Muslim League #CPM #False propaganda.

adimage

Next TV

adimage
Top Stories










News Roundup






Entertainment News





adimage