#Panoor #MDMA #Chambad #Police #Arrest #Vehicle inspection
ചമ്പാട്:(www.panoornews.in)സംസ്ഥാന വ്യാപക മയക്കുമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ എംഡിഎംഎയുമായി നാലുപേരെ പാനൂർ പൊലീസും സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സംശയാസ്പദമായി സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന പൊലീസ് സംഘം ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്ത് വെച്ചാണ് വാഹനം തടഞ്ഞത്. 0.43 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് കണ്ടെത്തി. തുടർന്ന് വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ അഴിച്ച് പരിശോധന നടക്കുകയാണ്. വിവരമറിഞ്ഞ് നിരവധി നാട്ടുകാരും തടിച്ചു കൂടി.
സംഭവവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സ്വദേശികളായ താഴെ പാറേമ്മൽ അബ്ദുൽ സലാം (39), ഇലച്ച പറമ്പത്ത് മുഹമ്മദ് ഹാരിസ് (32), നീർക്കുന്നുമ്മൽ എം. റിയാസ് (40), പുത്തൻപുരയിൽ കെ. ആഷിഫ് (35) എന്നിവരെ പിടികൂടി. ഇവർ സഞ്ചരിച്ച ഥാർ ജീപ്പും കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്നും മറ്റാർക്കൊക്കെ ഇതുമായി ബന്ധമുണ്ടെന്നും കണ്ടെത്തുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വാഹനത്തിലും കൂടുതൽ പരിശോധനകൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.



പാനൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ മുഹമ്മദ് ഷജീർ, മുഹമ്മദ് സഹദ്, കെ. റജിലേഷ്, മരിയ പ്രിൻസ്, എസ്.സി.പി.ഒമാരായ ജിജിൽ, ലിനീഷ്, സിജിൻ എന്നിവരും സിറ്റി പൊലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമിലെ എസ്.ഐ ഷജീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയ നടപടി.
മയക്കുമരുന്ന് കടത്ത്, വിൽപ്പന, ഉപയോഗം എന്നിവക്കെതിരെ ശക്തമായ പരിശോധനകളും നിരീക്ഷണവും തുടരുമെന്നും സംശയാസ്പദമായ വിവരങ്ങൾ പൊതുജനങ്ങൾ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Content Highlight: Vehicle inspection based on confidential information; 4 people arrested by Panur police with MDMA; arrest in cinema style, Chambad inspection continues.
#Panoor #MDMA #Chambad #Police #Arrest #Vehicle inspection








































