പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ  ആദരം
adimage

പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ ആദരം

പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ  ആദരം adimage
2026-07-22T11:08:00 | By Rajina Sandeep
#Rescue Story #CPR #Nadapuram MLA Abhijith #Sirajul Huda #Accident

പാറക്കടവ്:(www.panoornews.in)പാറക്കടവിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സിറാജുൽ ഹുദാ അധ്യാപകന്റെ സമയോചിതമായ ഇടപെടൽ പുതുജീവൻ നൽകി. കൊടക് സ്വദേശി ഇർഷാദ് സഖാഫിയുടെ അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് ഒരു കുടുംബത്തിന് പ്രതീക്ഷ നൽകിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് പാറക്കടവ് ചാക്യാർകുന്ന് പള്ളിക്ക് സമീപമുള്ള കുളത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് നാലാം ക്ലാസ് വിദ്യാർത്ഥി ബിലാൽ ആഴമുള്ള ഭാഗത്തേക്ക് വീണത്. കുട്ടി മുങ്ങിപ്പോകുന്നത് കണ്ട് മറ്റ് വിദ്യാർത്ഥികൾ ബഹളം വച്ചതോടെ പള്ളിക്കുള്ളിലുണ്ടായിരുന്ന ഇർഷാദ് സഖാഫി ഉടൻ ഓടിയെത്തി.

ഒരു നിമിഷം പോലും കളയാതെ കൈയിലുണ്ടായിരുന്ന മൊബൈലും സാധനങ്ങളും മാറ്റിവച്ച് വസ്ത്രം അഴിക്കാതെ തന്നെ അദ്ദേഹം കുളത്തിലേക്ക് ചാടി. പടവുകളില്ലാത്ത ഭാഗത്തേക്ക് നീന്തിയെത്തിയ ഇർഷാദ് കുട്ടിയെ കരയിലേക്ക് കൊണ്ടുപോകുന്നതിനു പകരം വെള്ളത്തിൽ നിന്നുകൊണ്ടു തന്നെ CPR നൽകി. ഏകദേശം 5 മിനിറ്റോളമുള്ള പരിശ്രമത്തിനൊടുവിൽ ബിലാലിന് ശ്വാസം തിരിച്ചുകിട്ടി. പിന്നീട് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

ധീരമായ രക്ഷാപ്രവർത്തനത്തിന് ഇർഷാദ് സഖാഫിയെ ആദരിക്കാൻ പാറക്കടവ് സിറാജുൽ ഹുദാ ക്യാമ്പസിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. നാദാപുരം എം.എൽ.എ അഭിജിത്ത് സ്ഥാപനത്തിന്റെ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു.

ചടങ്ങിൽ സംസാരിച്ച ഇർഷാദ് സഖാഫി, എസ്.വൈ.എസ് സ്വാന്തനം വളണ്ടിയറായി ലഭിച്ച പരിശീലനമാണ് പ്രതിസന്ധി ഘട്ടത്തിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ സഹായിച്ചതെന്ന് പറഞ്ഞു

Content Highlight: Parakkadavu Teacher Saves Class 4 Student from Drowning; Honored for Brave Rescue

#Rescue Story #CPR #Nadapuram MLA Abhijith #Sirajul Huda #Accident

adimage adimage

Next TV

adimage
Related Stories
വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2026 12:14 PM

വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ ജനകീയ തിരച്ചിലിനൊടുവിൽ ഗ്യാസ്...

Read More >>
പന്തക്കലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 3 സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

Jul 22, 2026 09:00 AM

പന്തക്കലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 3 സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

മയ്യഴി പന്തക്കലിൽ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ 10 അസം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് പള്ളൂർ...

Read More >>
തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

Jul 22, 2026 08:23 AM

തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് പണവും ഫോണും കവർന്ന പ്രതി സന്തോഷ് ഐസക് അറസ്റ്റിൽ. CCTV ദൃശ്യങ്ങളുടെ സഹായത്തോടെ...

Read More >>
adimage
വടകര റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2026 08:15 AM

വടകര റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ജെ.ടി റോഡിനു സമീപം റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണതാകാമെന്ന സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം...

Read More >>
വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

Jul 21, 2026 07:42 PM

വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

വടകരയിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിക്ക് നേരെ ബസിൽ ലൈംഗിക അതിക്രമം നടത്തിയ POCSO കേസ് പ്രതി ചന്ദ്രൻ എൻ.എമ്മിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. CCTV...

Read More >>
തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു  കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 03:22 PM

തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

തളിപ്പറമ്പ് ചുഴലിയിൽ അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നു. പുലിയുടെ ആക്രമണമെന്ന് സംശയം. വനം വകുപ്പ് സ്ഥലം സന്ദർശിച്ചു, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു....

Read More >>
adimage
Top Stories

News Roundup

GCC News

adimage