വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി
adimage

വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി adimage
2026-07-22T12:14:00 | By Rajina Sandeep
#Vilangad River #Vadakara #Drowning #Fire Force #Youth Death #Flood

വിലങ്ങാട്:(www.panoornews.in)  വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ 19കാരന്റെ മൃതദേഹം നാലാം ദിവസത്തെ തിരച്ചിലിൽ കണ്ടെത്തി. വിലങ്ങാടുള്ള ഗ്യാസ് ഗോഡൗണിന് താഴെ മരത്തിൽ തങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച മുതൽ ഫയർഫോഴ്സും പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിലങ്ങാട് മുതൽ മുടിക്കൽപാലം വരെയുള്ള ഭാഗങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ യുവാവിനെ കണ്ടെത്താനായിരുന്നില്ല.

ഇന്ന് നാദാപുരം എം.എൽ.എ കെ.എം അഭിജിത്ത്, വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാർ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് സജിന മണ്ണിയൂർ എന്നിവരുടെ നിർദേശപ്രകാരം രാവിലെ 8 മണി മുതൽ പൊതു തിരച്ചിൽ ആരംഭിച്ചു.

സന്നദ്ധ സംഘങ്ങളും അധിക സേനയും തിരച്ചിലിൽ പങ്കെടുത്തു. യുവജന സംഘടനാ പ്രവർത്തകർ, ടിമ്പർ തൊഴിലാളികൾ, യുവജന ക്ലബ്ബുകൾ, മോട്ടോർ തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരും പങ്കെടുത്തു.

ഞായറാഴ്ച വൈകുന്നേരം വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് എട്ടംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയപ്പോഴാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ യുവാവ് ഒഴുകിപ്പോയത്.

ഇന്നലെ വിലങ്ങാട്ടുനിന്ന് 15 കിലോമീറ്റർ അകലെയുള്ള വിഷ്ണുമംഗലം ബണ്ടിലേക്ക് ഒഴുകിയെത്തിയിരിക്കാമെന്ന നിഗമനത്തിൽ കല്ലാച്ചിക്ക് സമീപം ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്കൂബ ടീം ആഴത്തിൽ പരിശോധന നടത്തിയിരുന്നു.

പുഴയുടെ ആരംഭാഗങ്ങളിൽ ആഴം കുറവാണെങ്കിലും ശക്തമായ ഒഴുക്കും വലിയ പാറക്കെട്ടുകളും നിറഞ്ഞതാണ്. മുൻ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മരത്തടികളും കല്ലുകളും അടിഞ്ഞുകൂടിയതും പാറകൾക്കിടയിലെ ഗുഹകൾ പോലെയുള്ള ഇടങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി.

Content Highlight: Body of 19-Year-Old UP Native Found in Vilangad River After 4-Day Search

#Vilangad River #Vadakara #Drowning #Fire Force #Youth Death #Flood

adimage adimage

Next TV

adimage
Related Stories
വടകര  സ്വദേശിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 12:57 PM

വടകര സ്വദേശിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകര മേമുണ്ട സ്വദേശിനി സീമയെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാത്രി സംസ്കാരം. പോലീസ്...

Read More >>
പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ  ആദരം

Jul 22, 2026 11:08 AM

പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ ആദരം

പാറക്കടവിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന നാലാം ക്ലാസുകാരനെ CPR നൽകി രക്ഷിച്ച സിറാജുൽ ഹുദാ അധ്യാപകൻ ഇർഷാദ് സഖാഫിയെ നാട് ആദരിച്ചു. നാദാപുരം എം.എൽ.എ ചടങ്ങിൽ...

Read More >>
പന്തക്കലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 3 സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

Jul 22, 2026 09:00 AM

പന്തക്കലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 3 സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

മയ്യഴി പന്തക്കലിൽ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ 10 അസം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് പള്ളൂർ...

Read More >>
adimage
തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

Jul 22, 2026 08:23 AM

തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് പണവും ഫോണും കവർന്ന പ്രതി സന്തോഷ് ഐസക് അറസ്റ്റിൽ. CCTV ദൃശ്യങ്ങളുടെ സഹായത്തോടെ...

Read More >>
വടകര റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2026 08:15 AM

വടകര റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ജെ.ടി റോഡിനു സമീപം റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണതാകാമെന്ന സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം...

Read More >>
വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

Jul 21, 2026 07:42 PM

വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

വടകരയിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിക്ക് നേരെ ബസിൽ ലൈംഗിക അതിക്രമം നടത്തിയ POCSO കേസ് പ്രതി ചന്ദ്രൻ എൻ.എമ്മിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. CCTV...

Read More >>
adimage
Top Stories










News Roundup






GCC News






adimage