പട്ടാപകൽ അക്രമം; കുന്നോത്തുപറമ്പിൽ വീടും വാഹനവും തല്ലിത്തകർത്തു ;വീട്ടമ്മ ബോധരഹിതയായി
adimage

adimage
2022-05-17T21:22:00

പാനൂർ: പട്ടാപകൽ വടിവാളുമായെത്തിയ സംഘത്തിൻ്റെ അക്രമം. കുന്നോത്തുപറമ്പിൽ വീടും വാഹനവും തല്ലിത്തകർത്തു . വീട്ടമ്മ ബോധരഹിതയായി. താഴെ കുന്നോത്തുപറമ്പ് പൊയിൽ പീടികക്കടുത്ത് കൈമുക്കിലാണ് ഇന്ന് ഉച്ചക്ക് രണ്ടിന് അക്രമം നടന്നത്. കോൺഗ്രസ് പ്രവർത്തകനും മത്സ്യ വ്യാപാരിയുമായ കുന്നുമ്മൽ ഷാജി യുടെ വീടും, കെ.എൽ 58 സെഡ് 9585 മഹീന്ദ്ര ഗുഡ്സ് വാഹനവു മാണ് അക്രമിക്കപ്പെട്ടത്. മത്സ്യ വ്യാപാരം കഴിഞ്ഞ് ഷാജി മടങ്ങിയെത്തിയ സമയത്താണ് അക്രമി സംഘം എത്തിയത്. മോടോം കണ്ടി അജിത്ത് (30), അസിൻ (38) എന്നിവരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഷാജി അക്രമികളെ കണ്ട് വീട്ടിനുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഷാജിയുടെ ഭാര്യ രജിഷ (32)യെയും മക്കളെയും സംഘം അക്രമിച്ചതായും പരാതിയുണ്ട്. അക്രമത്തിൽ ബോധരഹിതയായ ഭാര്യയെയും ഷാജിയേയും തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചു മക്കളും അക്രമം കണ്ട് ഭയന്നു. വടിവാളും, ഇരുമ്പ് വടിയുമായാണ് അക്രമി സംഘം എത്തിയതെന്ന് ഷാജി പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്നും, നാട്ടുകാരെല്ലാം പ്രതികളെ തിരിച്ചറിഞ്ഞതാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു ആവശ്യപ്പെട്ടു.

Content Highlight: Daytime violence House and vehicle smashed at Kunnothuparambil housewife unconscious

adimage

Next TV

adimage
Top Stories










News Roundup






Entertainment News





adimage