പി.പി ദിവ്യക്ക്  തിരിച്ചടി ; എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് തലശേരി ജില്ലാ  സെഷൻസ് കോടതി
adimage

പി.പി ദിവ്യക്ക് തിരിച്ചടി ; എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് തലശേരി ജില്ലാ സെഷൻസ് കോടതി

പി.പി ദിവ്യക്ക്  തിരിച്ചടി ; എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് തലശേരി ജില്ലാ  സെഷൻസ് കോടതി adimage
2026-03-16T13:38:00 | By Rajina Sandeep

(www.panoornews.in)എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് തലശേരി ജില്ലാ സെഷൻസ് കോടതി. നാല് കാര്യങ്ങളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദേശിച്ചു. തുടർ അന്വേഷണം ഭാഗികമായി മാത്രമാണ് അനുവദിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ നല്‍കി ഹർജിയിലാണ് കോടതി നടപടി. പി പി ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടികാട്ടിയാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.

പി പി ദിവ്യയും പ്രശാന്തനുമായുള്ള ഫോൺ കോൾ രേഖകൾ, ചാറ്റുകൾ എന്നിവ എസ്ഐടി പരിശോധിച്ചില്ല, പി പി ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കണം, പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു

Content Highlight: Setback for PP Divya; Thalassery District Sessions Court orders further investigation into ADM Naveen Babu's death

adimage adimage

Next TV

adimage
Related Stories
കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം ; കനിവിന്റെ തണലിൽ  ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

Jul 17, 2026 11:16 AM

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം ; കനിവിന്റെ തണലിൽ ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

കണ്ണപുരം സ്വദേശി ശ്രീനിവാസൻ ഇരുകാലുകളിലെ വ്രണബാധയുമായി വർഷങ്ങളായി തെരുവിൽ. കനിവിന്റെ തണലിന്റെയും ജില്ലാ കളക്ടറുടെയും ഇടപെടലിൽ പരിയാരം മെഡിക്കൽ...

Read More >>
പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണത്തിന് ഭക്തി നിർഭര തുടക്കം.

Jul 17, 2026 08:59 AM

പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണത്തിന് ഭക്തി നിർഭര തുടക്കം.

പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണം ജൂലൈ 16 മുതൽ ആഗസ്ത് 16 വരെ. കവിത രാഹുൽ പ്രഭാഷണം നടത്തി. ചന്ദ്രൻ ചാലിൽ, എം. തങ്കമണി...

Read More >>
കുരച്ചെത്തിയ  തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ  അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ;  പാനൂർ യൂപി സ്കൂളിലെ  സാൻവികക്ക് അഭിനന്ദന പ്രവാഹം

Jul 16, 2026 08:10 PM

കുരച്ചെത്തിയ തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ; പാനൂർ യൂപി സ്കൂളിലെ സാൻവികക്ക് അഭിനന്ദന പ്രവാഹം

പാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി സാൻവിക. വാട്ടർ ബോട്ടിൽ എറിഞ്ഞ് ധീരമായി നേരിട്ടു. തെരുവുനായ...

Read More >>
adimage
അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച്  'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

Jul 16, 2026 07:34 PM

അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച് 'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

പാനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടറോടിച്ചു. വാഹനം നൽകിയ അമ്മക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസ്. ഒരു ലക്ഷം രൂപ വരെ പിഴ...

Read More >>
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ  നൽകി

Jul 16, 2026 04:51 PM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പയ്യന്നൂർ എരത്തെ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണക്കേസ്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അഞ്ജലി പൊതുവാൾ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

Jul 16, 2026 03:24 PM

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 4000 പേർ പങ്കെടുക്കുന്ന...

Read More >>
adimage
Top Stories

News Roundup

GCC News

adimage