വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.
adimage

adimage
2026-07-16T15:00:00

#Panur Police #CCTV #Keerthi Store #Chembad #Theft

പാനൂർ:(www.panoornews.in)ചമ്പാട് പട്ടാപ്പകൽ കവർച്ച. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ബൈക്ക് യാത്രികൻ കടയുടമയെ കബളിപ്പിച്ച് മേശപ്പുറത്തുണ്ടായിരുന്ന പണം കവർന്നു.

ചമ്പാട് മനേക്കര റോഡിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള കീർത്തി സ്റ്റോർ ഉടമ സജീവനാണ് തട്ടിപ്പിനിരയായത്. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം.

പൾസർ ബൈക്കിൽ മാസ്ക് ധരിച്ചെത്തിയ യുവാവ് 2 കിലോ വെല്ലവും,3 കിലോ ഉള്ളിയും ആവശ്യപ്പെട്ടു. സജീവൻ സാധനങ്ങൾ എടുക്കാനായി അകത്തേക്ക് പോയ സമയം നോക്കി പ്രതി മേശവലിപ്പിന് പുറത്ത് വെച്ചിരുന്ന 2500 രൂപ കീശയിലാക്കുകയായിരുന്നു.

എന്തോ എടുത്ത് കീശയിൽ വെക്കുന്നത് കണ്ട സജീവൻ ഉടൻ ഓടിയെത്തി പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതായി മനസിലായത്. സംശയാസ്പദമായ യുവാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും അതിനകം ബൈക്കിൽ കയറി സ്ഥലം വിട്ടു.

മിൽമ പാൽ വണ്ടിക്ക് നൽകാനായി മേശപ്പുറത്ത് വെച്ച പണമാണ് നഷ്ടമായതെന്ന് സജീവൻ പറഞ്ഞു. സംഭവത്തിൽ പാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പരിസരത്തെ വിവിധ ബസുകളിൽ നിന്നും മറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.


Content Highlight: Theft in Champad: Masked Biker Steals Rs 2500 from Shop in chambad

#Panur Police #CCTV #Keerthi Store #Chembad #Theft

adimage

Next TV

adimage
Top Stories










News Roundup






GCC News






adimage