കേരളം പൊള്ളുന്നു ; രാവിലെ 10 മുതല്‍ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് മുന്നറിയിപ്പ്
adimage

കേരളം പൊള്ളുന്നു ; രാവിലെ 10 മുതല്‍ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് മുന്നറിയിപ്പ്

കേരളം പൊള്ളുന്നു ; രാവിലെ 10 മുതല്‍ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് മുന്നറിയിപ്പ് adimage
2026-03-25T15:31:00 | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് കനത്ത ചൂട് തുടരും. ഇന്ന് 11 ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചവരെ പാലക്കാട്, കൊല്ലം ജില്ലകളില്‍ താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 37 ഡിഗ്രിവരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുണ്ട്.ഇത് സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണ്.

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക. തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുൻകരുതലുകള്‍ സ്വീകരിക്കണം.

പകല്‍ 10 മണി മുതല്‍ മൂന്നുമണിവരെയുള്ള സമയങ്ങളിലാണ് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏർപ്പെടുന്നവർ, കടലിലും ഉള്‍നാടൻ മല്‍സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍, ചർമരോഗങ്ങളുള്ളവർ, ആല്‍ബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങള്‍ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും

Content Highlight: Kerala is burning; Warning against direct sunlight from 10 am to 3 pm

adimage adimage

Next TV

adimage
Related Stories
കുരച്ചെത്തിയ  തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ  അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ;  പാനൂർ യൂപി സ്കൂളിലെ  സാൻവികക്ക് അഭിനന്ദന പ്രവാഹം

Jul 16, 2026 08:10 PM

കുരച്ചെത്തിയ തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ; പാനൂർ യൂപി സ്കൂളിലെ സാൻവികക്ക് അഭിനന്ദന പ്രവാഹം

പാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി സാൻവിക. വാട്ടർ ബോട്ടിൽ എറിഞ്ഞ് ധീരമായി നേരിട്ടു. തെരുവുനായ...

Read More >>
അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച്  'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

Jul 16, 2026 07:34 PM

അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച് 'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

പാനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടറോടിച്ചു. വാഹനം നൽകിയ അമ്മക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസ്. ഒരു ലക്ഷം രൂപ വരെ പിഴ...

Read More >>
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ  നൽകി

Jul 16, 2026 04:51 PM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പയ്യന്നൂർ എരത്തെ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണക്കേസ്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അഞ്ജലി പൊതുവാൾ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
adimage
ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

Jul 16, 2026 03:24 PM

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 4000 പേർ പങ്കെടുക്കുന്ന...

Read More >>
വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

Jul 16, 2026 03:00 PM

വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

ചമ്പാട് കീർത്തി സ്റ്റോറിൽ പട്ടാപ്പകൽ കവർച്ച. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് വ്യാപാരിയുടെ 2500 രൂപ തട്ടിയെടുത്തു. പാനൂർ പോലീസ് അന്വേഷണം...

Read More >>
ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

Jul 16, 2026 02:20 PM

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ. സെപ്റ്റംബർ 26ന്...

Read More >>
adimage
Top Stories

News Roundup

GCC News

adimage