(www.panoornews.in)ബിസിനസ്സിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭവിഹിതം വാഗ്ദാനം നൽകി 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു വെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം മട്ടന്നൂർ പോലീസ് കേസെടുത്തു.
തലശേരി ചിറക്കരയിലെ അജ്‌സാബ്. സി. സുൽഫിക്കറുടെ പരാതിയിലാണ് കൂത്തുപറമ്പ മാധവത്തിൽ പി.കെ. പ്രദീപ് കുമാറിനെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്.
2009 ജൂൺ 18 ന് ഹാവ്ക്ക് ഐ ഇന്ത്യ എന്ന സ്ഥാപനത്തിൻ്റെ മാനേജിംഗ് പാർട്‌ണരായ പ്രതി മട്ടന്നൂർ നഗരസഭാ പരിധിയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറ പോസ്റ്റുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ച് പരസ്യം ചെയ്യുന്ന ബിസിനസിൽ പണം നിക്ഷേപിച്ചാൽ വരുമാനത്തിൽ നിന്നും മുതലിലേക്ക് 27.5 ശതമാനവും ലാഭത്തിൽ നിന്നും 20 ശതമാനം വീതം ലാഭവിഹിതവും വാഗ്‌ദാനം നൽകുകയായിരുന്നു. പരാതിക്കാരനിൽ നിന്നും 20 ലക്ഷം രൂപ കൈകലാക്കി വാഗ്ദാനം ചെയ്‌ത മുതലോ, ലാഭവാഹിത മോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Content Highlight: Court orders case against Thalassery native for allegedly cheating him out of Rs 20 lakh












































