തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്
adimage

തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക് adimage
2026-07-22T18:06:00 | By Rajina Sandeep
#ceiling collapse #migrant workers #Chala #Accident #Thalassery

തലശേരി: ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ്   മൂന്ന് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ 2.30 മണിയോടെ ചാലിൽ കസ്റ്റംസ് റോഡിലെ താമസയോഗ്യമല്ലാത്ത പഴയ കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. ബീഹാർ സ്വദേശി സിറാജ്, ബംഗാൾ സ്വദേശികളായ ഷക്കീൽ, കൈസ എന്നിവർക്കാണ് പരിക്കേറ്റത്. മൂവർക്കും തലയിലും ദേഹത്തും പരിക്കുകളുണ്ട്.

പരിക്കേറ്റവരെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവ സമയത്ത് മുറിയിൽ വേറെയും തൊഴിലാളികൾ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടം തൊഴിലാളികൾക്ക് താമസിക്കാൻ നൽകിയതാണെന്നാണ് വിവരം. കെട്ടിടത്തിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

അപകടത്തെ തുടർന്ന് സ്ഥലത്ത് പോലീസും നഗരസഭാ അധികൃതരും എത്തി പരിശോധന നടത്തി. നഗരത്തിലെ പഴയതും ജീർണിച്ചതുമായ കെട്ടിടങ്ങളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്നത് സംബന്ധിച്ച് പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Content Highlight: Thalassery Accident | Ceiling Collapses on Migrant Workers, 3 Injured in Chala

#ceiling collapse #migrant workers #Chala #Accident #Thalassery

adimage adimage

Next TV

adimage
Related Stories
സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Jul 22, 2026 07:43 PM

സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

നീറ്റ് ക്രമക്കേടിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്....

Read More >>
ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

Jul 22, 2026 03:56 PM

ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു. പവന് 1,680 രൂപ വർധിച്ച് 1,07,440 രൂപയായി. 22 കാരറ്റ് ഗ്രാമിന് 13,430 രൂപ. പശ്ചിമേഷ്യൻ സംഘർഷമാണ്...

Read More >>
തളിപ്പറമ്പിൽ അനധികൃത മദ്യക്കടത്ത് ; സ്കൂട്ടറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടയാൾക്കെതിരെ കേസ്

Jul 22, 2026 03:26 PM

തളിപ്പറമ്പിൽ അനധികൃത മദ്യക്കടത്ത് ; സ്കൂട്ടറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടയാൾക്കെതിരെ കേസ്

തളിപ്പറമ്പ് ചട്ടുകപ്പാറയിൽ 8 ലിറ്റർ മദ്യവുമായി വന്നയാൾ എക്സൈസ് സംഘത്തെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് കടന്നു. പ്രതിക്കെതിരെ അബ്കാരി കേസ്. സ്കൂട്ടറും...

Read More >>
adimage
ഓപ്പറേഷൻ തൂഫാൻ ; വടകരയിൽ എംഡിഎംഎയും, കഞ്ചാവുമായി പാനൂർ, പന്ന്യന്നൂർ സ്വദേശികൾ അറസ്റ്റിൽ

Jul 22, 2026 02:19 PM

ഓപ്പറേഷൻ തൂഫാൻ ; വടകരയിൽ എംഡിഎംഎയും, കഞ്ചാവുമായി പാനൂർ, പന്ന്യന്നൂർ സ്വദേശികൾ അറസ്റ്റിൽ

വടകര കുറുമ്പയിൽ വാഹന പരിശോധനയ്ക്കിടെ MDMAയും കഞ്ചാവുമായി രണ്ടുപേരെ ഡാൻസാഫും വടകര പോലീസും അറസ്റ്റ് ചെയ്തു. ലഹരി കടത്താൻ ഉപയോഗിച്ച വാഹനവും...

Read More >>
പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു.

Jul 22, 2026 01:33 PM

പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു.

പന്ന്യന്നൂർ നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു. കാരായി രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് എൻ.പ്രഭാകരൻ, ക്രിക്കറ്റ് താരം...

Read More >>
വടകര  സ്വദേശിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 12:57 PM

വടകര സ്വദേശിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകര മേമുണ്ട സ്വദേശിനി സീമയെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാത്രി സംസ്കാരം. പോലീസ്...

Read More >>
adimage
Top Stories

News Roundup

GCC News

adimage