#Kerala educational bandh #Rahul Gandhi #NEET protest #KSU protest
(www.panoornews.in)നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.2026 ജൂലൈ 23 വ്യാഴാഴ്ചയാണ് ബന്ദ്. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് ബന്ദ് പ്രഖ്യാപനം നടത്തിയത്.
മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാനും ക്ലാസുകൾ ബഹിഷ്കരിച്ച് രാജ്യത്തെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാനും കെഎസ്‍യു അഭ്യർഥിച്ചു.
ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. നീറ്റ് പരീക്ഷാ ക്രമക്കേടിലും എംപിമാർക്കെതിരായ കയ്യേറ്റത്തിലും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെഎസ്‍യു ആവശ്യപ്പെട്ടു.
Content Highlight: KSU Educational Bandh in Kerala on July 23 | Protest Over NEET and MP Assault
#Kerala educational bandh #Rahul Gandhi #NEET protest #KSU protest












































