ഡൽഹിയിലെ പൊലീസ് അതിക്രമം ; മറ്റന്നാൾ രാജ്യവ്യാപക പഠിപ്പുമുടക്കലുമായി എസ്എഫ്ഐ
adimage

ഡൽഹിയിലെ പൊലീസ് അതിക്രമം ; മറ്റന്നാൾ രാജ്യവ്യാപക പഠിപ്പുമുടക്കലുമായി എസ്എഫ്ഐ

ഡൽഹിയിലെ പൊലീസ് അതിക്രമം ; മറ്റന്നാൾ രാജ്യവ്യാപക പഠിപ്പുമുടക്കലുമായി എസ്എഫ്ഐ adimage
2026-07-22T20:56:00 | By Rajina Sandeep

ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മറ്റന്നാൾ രാജ്യവ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു.

സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവ ബഹിഷ്‌കരിച്ചായിരിക്കും സമരം. ഇതിനൊപ്പം മറ്റന്നാൾ രാത്രി 10 മണി മുതൽ പിറ്റേന്ന് രാവിലെ വരെ രാജ്യവ്യാപകമായി രാത്രി സമരവും സംഘടിപ്പിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ജന്തർ മന്തറുകളാക്കി മാറ്റാനാണ് വിദ്യാർത്ഥി സംഘടനയുടെ ആഹ്വാനം. വരും ദിവസങ്ങളിൽ പ്രതിഷേധ സൂചകമായി ഡൽഹി പൊലീസിന് "ഗിഫ്റ്റ്" നൽകുന്ന സമരവും നടത്തും. പ്രധാനമന്ത്രിയെയും പൊലീസിനെയും ലക്ഷ്യമിട്ട് മെലഡി മിട്ടായി നൽകിയുള്ള വ്യത്യസ്തമായ പ്രതിഷേധവും എസ്എഫ്ഐ പ്രഖ്യാപിച്ചു.

അതേസമയം ജന്തർ മന്തറിലെ അക്രമ സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് എബിവിപി പ്രതികരിച്ചു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ സംവാദത്തിലൂടെ പരിഹരിക്കണമെന്നും മത്സര പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന്റെ മറവിൽ ചില സാമൂഹികവിരുദ്ധ ശക്തികൾ മനഃപൂർവം അക്രമം ആസൂത്രണം ചെയ്തതാണെന്നും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്ക് വിദ്യാർത്ഥി സമൂഹം ഇരയാകില്ലെന്നും എബിവിപി വ്യക്തമാക്കി.


Content Highlight: SFI Announces Nationwide Strike Against Delhi Police Action

adimage adimage

Next TV

adimage
Related Stories
ചമ്പാട് വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്ക്

Jul 22, 2026 09:22 PM

ചമ്പാട് വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്ക്

ചമ്പാട് മേലെ മിൽമ ബൂത്ത് നടത്തുന്ന പി. ബാലന് രാത്രി സൈക്കിളിൽ പോകുമ്പോൾ അമിത വേഗതയിലെത്തിയ കാറിടിച്ചു. പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം

Jul 22, 2026 08:36 PM

കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം

കണ്ണൂർ പയ്യാമ്പലം ഗവ. ഗേൾസ് സ്കൂളിലെ ബസും ജനലുകളും തകർത്തു. കെ സുധാകരൻ എംപിയുടെ ഫണ്ടിൽ വാങ്ങിയ ബസാണ്. പോലീസ് കേസെടുത്ത് സിസിടിവി...

Read More >>
സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Jul 22, 2026 07:43 PM

സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

നീറ്റ് ക്രമക്കേടിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്....

Read More >>
adimage
തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

Jul 22, 2026 06:06 PM

തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

തലശേരി ചാലിൽ പഴയ കെട്ടിടത്തിന്റെ സീലിംഗ് അടർന്ന് വീണ് ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികൾക്ക് പരിക്ക്. ബീഹാർ, ബംഗാൾ സ്വദേശികൾക്ക് തലയ്ക്ക് പരിക്ക്....

Read More >>
ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

Jul 22, 2026 03:56 PM

ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു. പവന് 1,680 രൂപ വർധിച്ച് 1,07,440 രൂപയായി. 22 കാരറ്റ് ഗ്രാമിന് 13,430 രൂപ. പശ്ചിമേഷ്യൻ സംഘർഷമാണ്...

Read More >>
തളിപ്പറമ്പിൽ അനധികൃത മദ്യക്കടത്ത് ; സ്കൂട്ടറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടയാൾക്കെതിരെ കേസ്

Jul 22, 2026 03:26 PM

തളിപ്പറമ്പിൽ അനധികൃത മദ്യക്കടത്ത് ; സ്കൂട്ടറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടയാൾക്കെതിരെ കേസ്

തളിപ്പറമ്പ് ചട്ടുകപ്പാറയിൽ 8 ലിറ്റർ മദ്യവുമായി വന്നയാൾ എക്സൈസ് സംഘത്തെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് കടന്നു. പ്രതിക്കെതിരെ അബ്കാരി കേസ്. സ്കൂട്ടറും...

Read More >>
adimage
Top Stories










News Roundup






GCC News






Entertainment News





adimage