ചമ്പാട്: മേലെ ചമ്പാട് മിൽമ ബൂത്ത് നടത്തുന്ന രതിൻ നിവാസിലെ പി. ബാലന് അമിത വേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റു.ഇക്കഴിഞ്ഞ 17ന് രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്.
ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലൻ. ഈ സമയം എതിർ ദിശയിൽ നിന്ന് അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബാലൻ റോഡിലേക്ക് തെറിച്ചു വീഴുകയും സാരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തു.
നാട്ടുകാർ ഉടൻ തന്നെ ഓടിക്കൂടി പരിക്കേറ്റ ബാലനെ ആശുപത്രിയിലെത്തിച്ചു. നിലവിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്ന് സ്ഥലത്ത് നാട്ടുകാർ സംഭവസ്ഥലത്ത് പ്രതിഷേധിച്ചു. അമിത വേഗതയിലും അശ്രദ്ധമായും വാഹനങ്ങൾ ഓടിക്കുന്നത് നിയന്ത്രിക്കണമെന്നും റോഡിൽ വേണ്ടത്ര ലൈറ്റുകളും സിഗ്നലുകളും സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് പാനൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടാക്കിയ വാഹനവും ഡ്രൈവറും ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്
Content Highlight: Chambad Road Accident | Trader Injured After Car Hits Cycle













































