(www.panoornews.in)വിപുലീകരണത്തിന്റെ ഭാഗമായി തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയോടനുബന്ധിച്ച് പുതിയ സുപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനായി പണിത 8 നിലകളുള്ള കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ ഭരണസമിതി തീരുമാനിച്ചു.
150 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിൻ്റെ തുടർ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് കെ.സുധാകരൻ എം.പി നിർവ്വഹി ക്കും. ചടങ്ങിൽ ഇന്ദിരാ ആശുപത്രിയുടെ സിൽവർ ജൂബി ലി ആഘോഷവും ചാരിറ്റി പ്രവർത്തനോദ്ഘാടനവും ഷാഫി പറമ്പിൽ എം.പി.യും ബ്രോഷർ പ്രകാശനം നഗരസഭാ ചെയർപേഴ്‌സൺ കെ.എം. ജമുനാ റാണി ടീച്ചറും നിർവ്വഹിക്കും.
രണ്ട് വർഷത്തിനകം നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി കേരളത്തിലെ ഏറ്റവും വലിയ സഹകരണ ആശുപത്രി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന്പ്രസിഡണ്ടിന്റെ ചുമതല വഹിക്കുന്ന കണ്ടോത്ത് ഗോപിയും, ഡയറക്ടർ കെ.പി.സാജുവും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആധുനിക രീതിയിലുള്ള മോഡുലാർ ഓപ്പറേഷൻ തീയ്യ റ്ററുകൾ, മോഡേൺ കാത് ലാബ്, ആധുനിക ട്രോമാ കെയർ യൂണിറ്റ്, ലേബർ റൂമുകൾ, എം.ആർ.ഐ. സി.ടി, ആധുനിക ലാബ് എന്നിവ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പുതുതായി ഉണ്ടാവും. 250ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കും. ജനറൽ മാനേജർ ബെന്നി ജോസഫ്, ഡയറക്ടർമാരാ യ അഡ്വ.കെ. ഷുഹൈബ്, സുശീൽ ചന്ദ്രോത്ത്, മിഥുൻ മാറോളി, എ.വി.ശൈലജ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Content Highlight: Manjodi Indira Gandhi Hospital on the path of renovation; Further work on the new block to be inaugurated tomorrow













































