#Kannadipparamba news #Temple pond accident #Drowning death Kerala #Nharath #Kannur accident
കണ്ണൂർ: കണ്ണാടിപ്പറമ്പിലെ അമ്പലക്കുളത്തിൽ കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം. നാറാത്ത് വാചാപുറത്ത് താമസിക്കുന്ന അജ്മൽ (28) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 3.45ഓടെയായിരുന്നു അപകടം. അജ്മലിന് നീന്താൻ അറിയില്ലായിരുന്നു. കുളികഴിഞ്ഞ് മടങ്ങുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും കണ്ണാടിപ്പറമ്പ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
കമ്പിൽ അമീന കൂൾഹോം മുഹമ്മദ് കുഞ്ഞിയുടെ മകനാണ് അജ്മൽ. ഉമ്മ: അസ്മ ബീവി. സഹോദരങ്ങൾ: അഫ്സൽ, അമീന. ഇരുവരും വിദ്യാർത്ഥികളാണ്.മൃതദേഹം ഇന്ന് വ്യാഴ്ച നാറാത്ത് മന്നയിൽ ഖബറടക്കും. സംഭവത്തിൽ നാട്ടിൽ ദുഃഖാചരണം അനുഷ്ഠിച്ചു
Content Highlight: Kannadipparamba Youth Drowns in Temple Pond | Ajmal Dies
#Kannadipparamba news #Temple pond accident #Drowning death Kerala #Nharath #Kannur accident














































